ആമിര്‍ ഖാന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ‘ഗജിനി’. തമിഴില്‍ സൂര്യ നായകനായ ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ചിത്രം. ഇപ്പോഴിതാ ഹിന്ദി പതിപ്പിന്റെ രാണ്ടാം ഭാഗമെത്തുന്നതായുള്ള വാര്‍ത്തകളും എത്തുകയാണ്. ആമിര്‍ ഖാന്‍ തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മാതാവായ അല്ലു അരവിന്ദുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ആമിര്‍ ഖാന്‍ തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മാതാവായ അല്ലു അരവിന്ദുമായി ചര്‍ച്ച നടത്തിയെന്നാണ്. ഇതിനായി നിരവധി തവണ നടന്‍ ഹൈദരാബാദിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കൂടാതെ കൂടിക്കാഴ്ചയില്‍ മറ്റു ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകളും നടന്നുവെന്നും പറയുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നു എന്നല്ലാതെ ഒരു സിനിമയെ കുറിച്ചും പൂര്‍ണമായ ധാരണ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷമിറങ്ങിയ ലാല്‍ സിങ് ഛദ്ദയാണ് നടന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. നിരാശയില്‍ ആയിരിക്കുന്ന ആമിര്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഗജനിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നത്.
സൂര്യയെ നായകനാക്കി 2005 ല്‍ എ. ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് ഗജനി. തമിഴില്‍ വന്‍ വിജയം നേടിയ ചിത്രം ഹിന്ദിയിലും ഒരുക്കിയത് മുരുഗദോസ് ആണ്. ഹിന്ദിയിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.