സുൽത്താൻ ബത്തേരി: അരക്കിലോ കഞ്ചാവുമായി യുവാവിനെ ജില്ല ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി. സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പാലത്തി ഹൗസിൽ ജുനൈസ് (32) ആണ് പിടിയിലായത്.
ഇയാളോടൊപ്പമുണ്ടായിരുന്ന മൂലങ്കാവ് ഓടപള്ളം തയ്യിൽ ഹൗസ് സുബൈർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം സുൽത്താൻ ബത്തേരി പൊലീസ് ഊർജിതമാക്കി. പുൽപള്ളി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിൽ വരുന്നതിനിടെയാണ് മൂന്നാം മൈലിൽ കഴിഞ്ഞ രാത്രിയിൽ അരക്കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്. സംഭവത്തിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.