ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവയ്പു കേസുമായി ബന്ധപ്പെട്ടു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഷഹീൻ ബാഗിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ വീട്ടിലും പരിസരത്തുമാണ് പരിശോധന നടന്നത്. ഷാറൂഖുമായി ബന്ധമുള്ള ചിലരുടെ താമസസ്ഥലങ്ങളിലും പരിശോധന നടത്തി. ഷാറുഖിന്റെ ഒരു സുഹൃത്തിനെ കസ്റ്റഡിയിലെടുത്തുവെന്നും സൂചനയുണ്ട്.
ഏപ്രിൽ 2നുണ്ടായ സംഭവത്തിൽ 6നാണു ഷാറുഖിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയതിനു പിന്നാലെയാണു കേസ് എൻഐഎ ഏറ്റെടുത്തു. ഷഹീൻ ബാഗിലും പരിസരത്തുമായി 10 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്, ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തെന്നും എൻഐഎ പറഞ്ഞു.