കാസർകോഡ്: ഹൊസ്ദുർഗിലുള്ള സ്വകാര്യ ലോഡ്ജിലെ 306-ാം മുറിയിലേയ്ക്ക് സതീഷ് ഭാസ്സർ ദേവികയെ വിളിച്ചു വരുത്തിയത് ഭാവി കാര്യങ്ങൾ തീരുമാനിക്കാമെന്ന് പറഞ്ഞ്. ചൊവ്വാഴ്ച രാവിലെ സതീഷ് പുറത്തേക്കു പോയിരുന്നതായി ലോഡ്ജ് ജീവനക്കാർ പറയുന്നുണ്ട്. 11 മണിയോടെ ഇയാൾ ദേവികയുമായി തിരിച്ചെത്തുകയും ചെയ്തു. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്. ഉച്ചയ്ക്ക് 2.45-ഓടെ സതീഷ് ഭാസ്റ്റർ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാർ പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. സതീഷ് നേരേ പോയത് പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് ദേവികയെ കൊലപ്പെടുത്തിയ വിവരം പുറം ലോകമറിയുന്നത്.
കൊല നടത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. സതീഷ് കാഞ്ഞങ്ങാട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. അതുവഴിയുള്ള പരിചയമാണ് ദേവികയുമായി പ്രതി പ്രണയത്തിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികെയാണ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. കാഞ്ഞങ്ങാടുള്ള 34-കാരിയായ ദേവികയയെയാണ് സതീഷ് ഭാസ്സർ എന്ന 34 കാരൻ അതിക്രൂരമായി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട യുവതിയുമായി താൻ പ്രണയത്തിലായിരുന്നു എന്നാണ് പ്രതി പറയുന്നത്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിൽ വച്ചാണ് ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക കൊലചെയ്യപ്പെട്ടത്. കാസർകോട് ബോവിക്കാനം അമ്മകോട്ടെ സതീഷ് ഭാസ്സർ കുറ്റം സമ്മതിച്ച് ഹോസ്ദുർഗ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
തങ്ങൾ പ്രണയത്തിലായിരുന്നു എന്നും എന്നാൽ ഇപ്പോൾ യുവതിയുടെ ശല്യം സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് യുവതിയെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ദേവിക ബ്യൂട്ടീഷ്യൻ കൂടിയായിരുന്നു. യുവതിയുമായി ദീർഘനാളായി സതീഷ് പ്രഅണയത്തിലാണ്. എന്നാൽ ഇപ്പോൾ തന്റെ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് ദേവികയെ വിവാഹം ചെയ്യണമെന്ന ആവശ്യം ഉയർത്തുകയായിരുന്നു. ഇതോടെ താൻ മാനസിക സംഘർഷത്തിലായെന്നും തുടർന്നാണ് കൊല നടത്താൻ തീരുമാനിച്ചതെന്നും സതീഷ് പറഞ്ഞു.
പ്രവാസിയുടെ ഭാര്യയായ ദേവികയ്ക്ക് രണ്ട് മക്കളുണ്ട്. സതീഷും വിവാഹിതനാണ്. അയാൾക്ക് ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ സതീഷിനെ ദേവിക നിരന്തരം നിർബന്ധിച്ചിരുന്നു എന്നാണ് വിവരം. ഇതോടെ സതീഷ് മാനസിക സംഘർഷത്തിലായി. തുടർന്നാണ് ഇയാൾ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് വിവരം. ഈ ബന്ധത്തെച്ചൊല്ലി സതീഷിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഇയാൾ കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണ് കഴിഞ്ഞു വന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.