ഡബ്ലിൻ: കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഷിൻ ഫിയാൻ പാർട്ടി നേടിയ വിജയം ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിലും ആവർത്തിച്ചിരിക്കുകയാണ്. നോർത്തേൺ അയർലൻഡിലെ ജനങ്ങളുടെ ഈ വികാരം യു കെ എന്ന സങ്കൽപത്തെ മുൾമുനയിൽ നിർത്തുന്ന ഒന്നാവുകയാണ്. അതേസമയം കഴിഞ്ഞ ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ നേടീയതിനേക്കാൾ 39 സീറ്റുകൾ അധികം നേടി ലേബർ പാർട്ടിക്കും നില മെച്ചപ്പെടുത്താൻ ആയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പ്രകടിപ്പിച്ച വികാരം മനസ്സിലാക്കി പാർലമെന്റിൽ അധികാരം പങ്കെടാൻ ഡി യു പി തയ്യാറാകണമെന്ന് പാർട്ടി വൈസ് പ്രസിഡണ്ട് മീഷെൽ ഒണിയ് ആവശ്യപ്പെട്ടു.
യഥാർത്ഥ ഷിൻ ഫിയാൻ സംഘടന 1905 ൽ ആയിരുന്നു രൂപീകരിക്കപ്പെട്ടത്. ആർതർ ഗ്രിഫിത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഇതിലെ അംഗങ്ങളായിരുന്നു പിന്നീട് ഐറിഷ് റിപ്പബ്ലിക് സ്ഥാപിച്ചതും അതിന്റെ പാർലമെന്റ് ആയ ഫസ്റ്റ് ഡയൽ സ്ഥാപിച്ചതും ഐറിഷ് സ്വാതന്ത്ര്യ സാമരത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇത്. ആ കാലഘട്ടത്തിൽ ഷിൻ ഫിയാൻ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയോട് ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്.
ഐറിഷ് ആഭ്യന്തര യുദ്ധത്തിനു മുൻപ് തന്നെ പാർട്ടി പിളർന്നിരുന്നു. പിന്നീട് അതിനു ശേഷവും പിളർന്ന് തെക്കൻ ഐറിഷ് രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖ പാർട്ടികൾക്ക് ജന്മം നൽകി, ഫിയാൻ ഫെയിൽ പിന്നെ ഗൈൻ ഗെയ്ലും. പിന്നീടുള്ള കുറേക്കാലും അവശേഷിച്ച ഷിൻ ഫിയൻ ഒരു ചെറിയ പാർട്ടിയായി തുടരുകയായിരുന്നു. അപ്പോഴും അവർ ഐറിഷ് റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധം പുലർത്തിയിരുന്നു. പിന്നീട് 1970 ൽ പാർട്ടിയിൽ ഉണ്ടായ പിളർപ്പായിരുന്നു ഇപ്പോഴത്തെ ഷിൻ ഫിയാൻ പാർട്ടിക്ക് രൂപം നൽകിയത്.
നോർത്തേൺ അയർലൻഡിന്റെ സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരാണ് ഷിൻ ഫിയാൻ പാർട്ടി അംഗങ്ങൾ. അതേസമയം യു കെയിൽ തുടരണം എന്ന് വാദിക്കുന്ന യൂണിയനിസ്റ്റുകളാണ് ഡി യു പി. ഈ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും 2019 ലെ തെരഞ്ഞെടുപ്പിൽ നേടിയ 122 സീറ്റുകൾ നിലനിർത്താനായി എന്നത് വലിയൊരു ആശ്വാസം തന്നെയാണ്.
ബെൽഫാസ്റ്റ് ഉൾപ്പടെ ആറ് തദ്ദേശ ഭരണകൂടങ്ങളിൽ ഷിൻ ഫിയൻ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമ്പോൾ അഞ്ചിടങ്ങളിൽ ആ സ്ഥാനം ഡി യു പി കൈയടക്കി. എന്നാൽ വോട്ടു നിലയിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ഷിൻ ഫിയൻ 30.9 ശതമാനം വോട്ടുകൾ കരസ്ഥമാക്കിയപ്പോൾ ഡി യു പിക്ക് നേടാനായത് 23.3 ശതമാനം വോട്ടുകൾ മാത്രമായിരുന്നു. 54 ശതമാനം വോട്ടിങ് ആയിരുന്നു രേഖപ്പെടുത്തിയത്.