Marunadan TV
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
  • News
  • Politics
  • Business
  • National
  • Opinion
  • Sports
No Result
View All Result
  • Home
    • Home – Layout 1
    • Home – Layout 2
    • Home – Layout 3
  • News
  • Politics
  • Business
  • National
  • Opinion
  • Sports
No Result
View All Result
Marunadan TV
No Result
View All Result
Home Health

റൂമിലെ താപനില കുറഞ്ഞിരുന്നാൽ ഉറക്കവും പരമാവധി ആകുമെന്ന് റിപ്പോർട്ട്

Ressya Remeshan by Ressya Remeshan
May 19, 2023
in Health
0
റൂമിലെ താപനില കുറഞ്ഞിരുന്നാൽ ഉറക്കവും പരമാവധി ആകുമെന്ന് റിപ്പോർട്ട്
0
SHARES
0
VIEWS
Share on FacebookShare on Twitter

ഉറക്കം വരാത്ത രാത്രികൾ നിങ്ങളെ അലട്ടുന്നുണ്ടോ? കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരംവെളുക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കാറുള്ള വ്യക്തിയാണോ നിങ്ങൾ? നല്ലൊരു ഉറക്കം ലഭിക്കാൻ, മുറിയിൽ കൂരിരുട്ട് സൃഷ്ടിച്ചും, ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കാതിരുന്നും, ഊണിന് വളരെ മുൻപ് തന്നെ ഭക്ഷണം കഴിച്ചുമൊക്കെ ശ്രമിച്ചിട്ടുള്ള വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും വായിക്കണം. സുഖ നിദ്ര ലഭിക്കുവാൻ നല്ലൊരു മാർഗമിതാ.

ഉറക്കത്തിനായി പല വഴികൾ തേടുമ്പോഴും നാം അവഗണിക്കുന്ന ഒരു പ്രധാന കാര്യം മുറിയിലെ താപനിലയാണെന്ന് വിദഗ്ദ്ധർ പറയുന്നു. രാത്രികാലങ്ങളിൽ മുറിക്കകം തണുപ്പുള്ളതായി സൂക്ഷിച്ചാൽ സുഖ നിദ്ര ഉറപ്പാക്കാം എന്നാണ് പ്രശസ്ത ന്യുറോളജിസ്റ്റും സ്ലീപ് സ്പെഷ്യലിസ്റ്റുമായ ഡോ. ക്രിസ് വിന്റർ പറയുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ പലപ്പോഴും കാൽപാദങ്ങൾ പുതപ്പിൽ നിന്നും പുറത്തേക്ക് വന്നിരിക്കുന്നത് നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും.ശരീര താപനില ക്രമീകരിക്കുന്നതിനുള്ള ഒരു സ്വാഭാവിക നടപടിയാണിത് എന്നാണ് അദ്ദേഹം പറയുന്നത്.

എത്രയും പെട്ടെന്ന് സുഖ നിദ്രയിലേക്ക് വഴുതി വീഴാൻ മുറിയിലെ താപനില 16 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായി ക്രമീകരിക്കണം എന്നാണ് സ്ലീപ് ഫൗണ്ടേഷൻ നിർദ്ദേശിക്കുന്നത്. ഇത് അതിവേഗ നിദ്ര ലഭിക്കുന്നതിന് സഹായിക്കും എന്നു മാത്രമല്ല, ഗാഢ നിദ്ര പ്രദാനം ചെയ്യുകയും ചെയ്യും. തികഞ്ഞ ആരോഗ്യവാനായ ഒരാൾക്ക് ഒരു ദിവസം കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും നിദ്ര ലഭിക്കണം എന്നും വിദഗ്ദ്ധർ പറയുന്നു.

ഉറക്ക കുറവ്, സാവധാനം മറ്റു പല ഗുരുതര രോഗങ്ങൾക്കും കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൃദയം, വൃക്ക എന്നിവ സംബന്ധിച്ച രോഗങ്ങൾക്കും, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, വിഷാദരോഗം എന്നിവയ്ക്കും ഇത് കാരണമായേക്കും. മുറിയിലെ താപനില കുറച്ച് നിങ്ങൾക്ക് ഈ രോഗങ്ങളും ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും.

മുറിക്കകത്ത് അധികം ചൂടുണ്ടായിരുന്നാൽ അത് താപം നിയന്ത്രിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും തന്മൂലം ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ,മാത്രമല്ല, കിടപ്പുമുറിയിൽ ചൂട് കുറഞ്ഞിരുന്നാൽ, അത് ശരീരത്തിലെ ബ്രൗൺ ഫാറ്റ് എന്നറിയപ്പെടുന്ന ബ്രൗൺ അഡിപോസ് കലകളെ വർദ്ധിപ്പിക്കും. അതുവഴി ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിക്കും. തണുത്ത കാലാവസ്ഥയിൽ മാത്രം സജീവമാകുന്നതരം കൊഴുപ്പാണ് ബ്രൗൺ ഫാറ്റ്. ഇതിന്റെ പ്രവർത്തനമാണ് തണുത്ത കാലാവസ്ഥയിൽ ശരീരത്തെ ചൂടാക്കി നിർത്തുന്നത്.

മാത്രമല്ല, ഉറക്കവുമായി നേരിട്ട് ബന്ധമുള്ള മെലാടോണിൻ എന്ന ഹോർമോൺ തണുത്ത കാലാവസ്ഥയിൽ ധാരാളമായി ഉദ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ 16 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയിൽ താപനില മുറിക്കുള്ളിൽ നിലനിർത്തണം എന്നാണ് സ്ലീപ് ഫൗണ്ടെഷൻ നിർദ്ദേശിക്കുന്നത്. 

Tags: ഉറക്കം
Ressya Remeshan

Ressya Remeshan

Related Posts

അൽഷമീഴ്സ് ഒറ്റ ബ്ലഡ് ടെസ്റ്റോടെ കണ്ടെത്തിയേക്കും
Health

അൽഷമീഴ്സ് ഒറ്റ ബ്ലഡ് ടെസ്റ്റോടെ കണ്ടെത്തിയേക്കും

May 16, 2023
ഭാവിയിൽ അൽഷമേഴ്സ് ബാധിക്കാൻ ഇടയുണ്ടോ ? ഒഴിവാക്കാൻ എന്താണ് വഴി?
Health

ഭാവിയിൽ അൽഷമേഴ്സ് ബാധിക്കാൻ ഇടയുണ്ടോ ? ഒഴിവാക്കാൻ എന്താണ് വഴി?

May 16, 2023
മൂന്ന് മാതാപിതാക്കൾ ഉള്ള ആദ്യ കുഞ്ഞ് ബ്രിട്ടനിൽ പിറന്നു
Health

മൂന്ന് മാതാപിതാക്കൾ ഉള്ള ആദ്യ കുഞ്ഞ് ബ്രിട്ടനിൽ പിറന്നു

May 10, 2023
Next Post
ഷിനോയുടെ ലൈംഗിക വൈകൃതങ്ങള്‍ ഗള്‍ഫ് യാത്രയ്ക്കു ശേഷമോ?

ഷിനോയുടെ ലൈംഗിക വൈകൃതങ്ങള്‍ ഗള്‍ഫ് യാത്രയ്ക്കു ശേഷമോ?

മുഹമ്മദ് ഹനീഷിന്റെ നിയമനത്തിൽ വിമർശിച്ചു ചെന്നിത്തല

മുഹമ്മദ് ഹനീഷിന്റെ നിയമനത്തിൽ വിമർശിച്ചു ചെന്നിത്തല

വന്യമൃഗങ്ങളുടെ വിഷയം തൊട്ടാൽ കൈപൊള്ളുന്ന അവസ്ഥ; വനം മന്ത്രി

വന്യമൃഗങ്ങളുടെ വിഷയം തൊട്ടാൽ കൈപൊള്ളുന്ന അവസ്ഥ; വനം മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow Us

Recommended

ആര്യന്‍ ഖാന്‍ കേസ്‌; വാങ്കഡയെ വില്ലനാക്കി സിബിഐയുടെ എഫ്‌ഐആർ

ആര്യന്‍ ഖാന്‍ കേസ്‌; വാങ്കഡയെ വില്ലനാക്കി സിബിഐയുടെ എഫ്‌ഐആർ

2 weeks ago
വന്നു… കണ്ടു …കീഴടക്കി… മോദിയുടെ ജൈത്രയാത്ര… മോദി കേരളം കീഴടക്കുമ്പോൾ…

വന്നു… കണ്ടു …കീഴടക്കി… മോദിയുടെ ജൈത്രയാത്ര… മോദി കേരളം കീഴടക്കുമ്പോൾ…

1 month ago
ഐ ഒ എസ് 16.5 ഡൗൺലോഡ് ചെയ്യൂ; മുന്നറിയിപ്പുമായി ആപ്പിൾ

ഐ ഒ എസ് 16.5 ഡൗൺലോഡ് ചെയ്യൂ; മുന്നറിയിപ്പുമായി ആപ്പിൾ

6 days ago
ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കണം; കച്ചമുറുക്കി ബിജെപി

ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കണം; കച്ചമുറുക്കി ബിജെപി

2 weeks ago

Instagram

    Please install/update and activate JNews Instagram plugin.

Categories

  • Business
  • Channel
  • Health
  • Judicial
  • Kerala
  • Loose Talk
  • Malayli Life Plus
  • Movies
  • National
  • News
  • Obituary
  • Opinion
  • Politics
  • SciTech
  • Sports
  • Travel
  • Uncategorized
  • World

Topics

Keeriyum Paambum Loose Talk അന്തരിച്ചു അപകടം അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ ആദിപുരുഷ് ഇഡി ഇമ്രാൻ ഖാൻ ഋഷി സുനക്‌ എഐ ക്യാമറ ഐഫോൺ കര്‍ണാടക കലാപം കീരിയും പാമ്പും കോടതി കോൺഗ്രസ് കർണാടക കർണ്ണാടക ചാൾസ് മൂന്നാമൻ ചൈന ജാവലിൻ ത്രോ ജൂഡ് ആന്തണി ഡി കെ ശിവകുമാർ ധ്യാൻ ശ്രീനിവാസൻ നീരജ് ചോപ്ര പാക്കിസ്ഥാൻ പീഡനം ബിജെപി മമ്മൂട്ടി മരണം മാമുക്കോയ മുരളി തുമ്മാരുകുടി മോഹൻലാൽ യാത്ര റഷ്യ വന്ദനാ ദാസ് ശ്രീനിലയം കുടവട്ടൂർ സന്ദീപ് ഷാരൂഖ് ഖാൻ സമീർ വാങ്കഡെ സിദ്ധരാമയ്യ സിനിമ സുപ്രീംകോടതി സുപ്രീം കോടതി സ്വർണക്കടത്ത്
No Result
View All Result

Highlights

ഡൽഹി പണിക്ക് ടാക്‌സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ

പിണറായി വിരല്‍ ചൂണ്ടിയത് തന്റെ നേരേ തന്നെയോ ?

മോദിയുടെ അഭിമാന നിര്‍മ്മിതി പ്രതിപക്ഷത്തിന് അപമാനമോ?

ലോകത്തിന് അഭിമാന കാശ്മീരിനെ മോദി കാട്ടിക്കൊടുക്കുമ്പോള്‍ 

മാർ പാംപ്ലാനി കമ്മ്യൂണിസത്തെ വലിച്ചുകീറുമ്പോൾ … I

“2000ത്തിന്റെ നോട്ട് നിരോധിച്ചത് എന്തിന്..?” 

Trending

പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗം; തുറന്നടിച്ച് കൊച്ചി കമ്മിഷണര്‍
Kerala

പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗം; തുറന്നടിച്ച് കൊച്ചി കമ്മിഷണര്‍

by Ressya Remeshan
May 25, 2023
0

കൊച്ചി: പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി കമ്മിഷണർ കെ. സേതുരാമൻ. ഒരു എസ്‌പി.യുടെ രണ്ട് മക്കളും ലഹരിക്ക്...

അരിക്കൊമ്പൻ തിരുമ്പി വന്താച്ച്..! കുമളിക്ക് സമീപമെത്തി

അരിക്കൊമ്പൻ തിരുമ്പി വന്താച്ച്..! കുമളിക്ക് സമീപമെത്തി

May 25, 2023
കുമാറിന് പ്രിയം സ്വർണ്ണവും കറൻസിയും; വീട് കുത്തിതുറക്കുന്നത് ശൈലി

കുമാറിന് പ്രിയം സ്വർണ്ണവും കറൻസിയും; വീട് കുത്തിതുറക്കുന്നത് ശൈലി

May 25, 2023
ഡൽഹി പണിക്ക് ടാക്‌സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ

ഡൽഹി പണിക്ക് ടാക്‌സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ

May 25, 2023

പിണറായി വിരല്‍ ചൂണ്ടിയത് തന്റെ നേരേ തന്നെയോ ?

May 25, 2023

Marunadan TV is your daily malayalam news resource on the web.

Follow us on social media:

Recent News

  • സായ് സുദർശനും സാഹയും നിറഞ്ഞാടി; ചെന്നൈക്ക് ലക്ഷ്യം 215;
  • ഐപിഎൽ കലാശപ്പോരിന് അരങ്ങുണർന്നു; ടോസിലെ ഭാഗ്യം ചെന്നൈക്ക്
  • അഹമ്മദാബാദിൽ മഴ കളിച്ചു; ഐപിഎൽ ഫൈനൽ മത്സരം നാളേക്കു മാറ്റി

Category

  • Business
  • Channel
  • Health
  • Judicial
  • Kerala
  • Loose Talk
  • Malayli Life Plus
  • Movies
  • National
  • News
  • Obituary
  • Opinion
  • Politics
  • SciTech
  • Sports
  • Travel
  • Uncategorized
  • World
  • About
  • Advertise
  • Careers
  • Contact

© 2023 Marunadan TV - Your daily malayalam news update portal.

No Result
View All Result
  • Home
  • Politics
  • News
  • Business
  • National
  • Sports
  • Travel
  • Opinion

© 2023 Marunadan TV - Your daily malayalam news update portal.