കോഴിക്കോട്: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ ആയുസിന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുകയാണ് ഇന്ന്. സച്ചിനോടുള്ള ഇഷ്ടം ഒരു സംഗീതോപഹാരമായി സമര്‍പ്പിക്കുകയാണ് കോഴിക്കോട്ടെ ഒരു അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും.
കോഴിക്കോട് മലബാര്‍ കൃസ്റ്റ്യന്‍ കോളെജ് വിദ്യാര്‍ത്ഥിനിയായിരുന്നു കൊടുവള്ളി കിഴക്കോത്ത് സ്വദേശി സിലു ഫാത്തിമ. കോളെജില്‍ പഠിക്കുന്ന കാലത്ത് എം.സി വസിഷ്ഠ് എന്ന ഒരു ക്രിക്കറ്റ് ഭ്രാന്തനായ അദ്ധ്യാപകനെ അവര്‍ക്ക് ഹിസ്റ്ററില്‍ വിഭാഗത്തില്‍നിന്ന് ലഭിച്ചു.
ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ ജീവിതായുസില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ മനോരഹമായ ഒരു പാട്ടെഴുതുയിരിക്കുകയാണ് പ്രൊഫ.എം.സി വസിഷ്ഠ്. അത് ആരെക്കൊണ്ട് പാടിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായില്ല. അങ്ങനെ സച്ചിനുവേണ്ടി ഇംഗ്ലീഷിലും ഹിന്ദിയിലും താനെഴുതിയ വരികള്‍ പാട്ടുകാരിയായ സിലുവിലൂടെ ശ്രുതിമനോഹമരമായി ആസ്വാദകരുടെ കാതുകളിലെത്തുകയാണ്.
നേരത്തെ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ സച്ചിനെക്കുറിച്ച് 12 ഭാഷകളില്‍ വിരചിതമായ 60 പുസ്തകങ്ങള്‍ ശേഖരിച്ച് എം.സി വസിഷ്ഠിന്റെ നേതൃത്വത്തില്‍ ലൈബ്രറി ഒരുക്കിയിരുന്നു. ഇതിനകം ക്രിക്കറ്റിന്റെ ചരിത്രമുള്‍ക്കൊള്ളുന്ന നിരവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മലബാര്‍ ക്രിസ്റ്റ്യന്‍ കോളെജിലെ ബിഎ ഹിസ്റ്ററി പഠനശേഷം ഇപ്പോള്‍ കൊടുവള്ളി കെഎംഒ കോളെജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ് സിലു ഫാത്തിമ.തങ്ങളുടെ ഇഷ്ടതാരത്തിനായി ഒരു ഗാനോപഹാരം സമര്‍പ്പിക്കാന്‍ കഴിഞ്ഞതിലെ ആഹ്ലാദത്തിലാണ് ഗുരുവും ശിഷ്യയും. പാട്ട് വൈകാതെ സോഷ്യല്‍ മീഡിയ വഴി ശ്രോതാക്കളിലേക്കെത്തും.