News

മുഖ്യമന്ത്രിയെ പ്രശംസിച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പല ഗ്രൂപ്പുകളായി കിടന്ന സിപിഐഎമ്മിനെ ഒത്തൊരുമിപ്പിച്ച് ഇന്നത്തെ പാര്‍ട്ടിയാക്കിയത് പിണറായി വിജയനാണെന്നും സര്‍ദാര്‍ വല്ലഭായി പട്ടേലിനെ പോലെ ഉരുക്കുമനുഷ്യനാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുതിയൊരു രാഷ്ട്രീയ തലമുറയെ വളര്‍ത്തി കൊണ്ടുവരുകയാണ് സിപിഎം. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖരെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തി കൊണ്ടുള്ള തീരുമാനമെടുക്കാന്‍ സിപിഐഎമ്മിന് അല്ലാതെ ലോകത്ത് വേറെ ആര്‍ക്ക് സാധിക്കുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

 

Read more topics:
Show More

Related Articles

Close