News

മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത് 22കാരന്‍

കോതമംഗലം:മ്മയുടെ 'സ്വര്‍ണ്ണക്കൊലുസ് 'പണയം വച്ച് ഒരു ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണമെത്തുന്നു കണ്ടപ്പോള്‍ മകന്‍ മുങ്ങി. നേര്യമംഗലത്താണ് സംഭവം. നേര്യമംഗലം കോളനി ഭാഗത്തെ താമസക്കാരനായ 22 കാരനാണ് ബാങ്കുകാര്‍ അന്വേഷിച്ചെത്തിയതോടെ നാട്ടില്‍ നിന്നും മുങ്ങിയത്.

സ്വര്‍ണ്ണമെന്ന് മാതാവ് അടുപ്പക്കാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് സായൂജ്യമടഞ്ഞിരുന്ന സാമാന്യം തൂക്കം വരുന്ന കൊലുസാണ് മകന്‍ നാട്ടിലെ ദേശസാല്‍കൃത ബാങ്കിന്റെ ശാഖയില്‍ പണയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രഹസ്യ സൂചനയെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ പണയ ഉരുപ്പടി പരിശോധിച്ചതോടെയാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഒറ്റ നോട്ടത്തില്‍ സ്വര്‍ണ്ണമെന്ന് തോന്നും വിധത്തിലായിരുന്നു ആധുനിക ഡിസൈനിലുള്ള കൊലുസിന്റെ നിര്‍മ്മാണം.

 

Read more topics:
Show More

Related Articles

Close