Marunadan Special

റഹീമിനോട് വീണ്ടും കൊടുംചതി.. സിപിഎമ്മേ ഇത് വല്ലാത്ത ചെയ്ത്തായി പോയി

ല്ലത്തൂന്ന് ഇറങ്ങെയും ചെയ്തു.. അമ്മാത്തൊട്ട് എത്തിയതുമില്ലാന്ന് കേട്ടിട്ടില്ലേ... ശരിക്കും അര്‍ത്ഥവത്തായ വാചകം.. ഇതുപോലെ ഇപ്പോള്‍ തേരാ പാരാ നടക്കുന്ന ഒരു മനുഷ്യനുണ്ട്... വേറാരുമല്ല.. എഎ. റഹീം.. ഇപ്പോള്‍ കിട്ടും ഇപ്പോള്‍ കിട്ടുമെന്ന് പറഞ്ഞ് കാത്തിരുന്ന മനുഷ്യനെ കട്ടയ്ക്ക് തേച്ചു.. വീട്ടില്‍ കിടന്നുറങ്ങിയവനെ വരെ വിളിച്ചുണര്‍ത്തി വാ മോനെ ഒരു എംഎല്‍എ സ്ഥാനം തരാമെന്നും പറഞ്ഞ് മത്സരിപ്പിക്കുന്നു.. പക്ഷേ റഹീമിനെ വേണ്ട.. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കടത്തോടെ കടത്ത് എല്ലാം ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ എന്തിനും ഏതിനും മാമച്ചന്‍ എന്ന് പറഞ്ഞതുപോലെ ഓടി നടന്ന ചര്‍ച്ച ചെയ്യുവല്ലായിരുന്നോ റഹീം.. എന്നിട്ടിപ്പോള്‍ നാട്ടുകാര് കയറി പൊട്ടിക്കൂന്നായപ്പോ മിച്ചം വന്ന കുറ്റ്യാടി സീറ്റി.. അവിടെ തേച്ചല്ലോ സിപിഎം ആ റഹീമിനെ... ആന കൊടുത്താലും ആശ കൊടുക്കരുതന്നല്ലേ... ഇതിപ്പോള്‍ ആശിരപ്പിച്ച് ആശിപ്പിച്ച് അങ്ങ് മാനത്ത് കൊണ്ടുവച്ചിട്ട് ഠപ്പേന്നും പറഞ്ഞ് താഴെക്കിട്ട് കളഞ്ഞല്ലോ.. അറിഞ്ഞില്ലേ ..

കുറ്റ്യാടി നിയമസഭ മണ്ഡലത്തില്‍ കെ പി കുഞ്ഞമ്മദ് കുട്ടിയെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഎം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് മണ്ഡലം വിട്ടുകൊടുക്കുന്നതിനെതിരെ അണികളുടെ പ്രതിഷേധം ഇരമ്പിയ കുറ്റ്യാടിയില്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞമ്മദ് കുട്ടി. എന്തൊക്കെയായിരുന്നു.. സിപിഎം കുറ്റ്യാടി ഏറ്റെടുക്കുന്നുവെന്ന് വാര്‍ത്ത വന്നതും പുത്തനുടുപ്പും തയ്പ്പിച്ച് കാത്തിരിക്കുവല്ലായിരുന്നോ റഹീം..

 ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടിപി ബിനീഷ്  എന്നിവരെയാണ് കുറ്റ്യാടിയിലേക്ക് പരിഗണിക്കുന്നതെന്ന് സൂചനകള്‍ വന്നരുന്നെങ്കിലും കുറ്റ്യാടി റഹീമിന് തന്നെയെന്ന് പ്രയാരണവും ഉണ്ടായിരുന്നു..പക്ഷേ കാര്യത്തോട് അടുത്തപ്പോള്‍ ബിനീഷിന് മുമ്പേ റഹീം പടിക്കു പുറത്ത്..

റഹീമിന് ഇനി പിണറായിയെ ഒഴിപ്പിച്ചിട്ടായാലും സീറ്റ് കൊടുത്താലോ പറ്റുള്ളൂവെന്ന് കോടിയേരിയും കര്‍ശന നിലപാടെടുത്തു..

ഇതോടെ അടി പൊടിപൊടിച്ച കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തു..
 ഒടുവില്‍ മാണി പുത്രന്റെ കയ്യും കാലും പിടിച്ച് ആ സീറ്റങ്ങ് കോടിയേരി ഒപ്പിച്ചു.. അതെല്ലാം റഹീമിന് വേണ്ടിയാന്ന് കരുതിയെങ്കിലും എല്ലം വെറുതെയായല്ലോ..

 

Read more topics:
Show More

Related Articles

Close