NRI

സ്വന്തം മാതാവിനെയും പൊലീസുകാരനെയും കൊലപ്പെടുത്തി രക്ഷപ്പെട്ട യുവാവ് കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: സ്വന്തം മാതാവിനെയും പൊലീസുകാരനെയും കൊലപ്പെടുത്തി രക്ഷപ്പെട്ട സിറിയന്‍ വംശജന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്നലെ  പകലാണ് സംഭവം. അല്‍ ഖുസൂറിലാണ് യുവാവ് മാതാവിനെ കൊലപ്പെടുത്തിയത്. സ്വദേശി വനിതയാണ് മാതാവ്. 

മുബാറക് അല്‍ കബീര്‍ ഓപ്പറേഷന്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും മാതാവിന്റെമൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. അധികം താമസിയാതെ മഹ്ബൂലയില്‍ ട്രാഫിക് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനെയും അക്രമി കുത്തിവീഴ്ത്തി. സിഗ്‌നലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലും മറ്റുമുള്ളവര്‍ കാണ്‍കെയായിരുന്നു കൊലപാതകം. തുടര്‍ന്ന് പൊലീസുകാരന്റെ തോക്കും കൈക്കലാക്കി ഇയാള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു.

 

Read more topics: # CRIME,
Show More

Related Articles

Close