News

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി. ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്ന് അബ്ദുള്ളക്കുട്ടിയുടെ പരിഹാസം..

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി. ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്ന് അബ്ദുള്ളക്കുട്ടിയുടെ  പരിഹാസം..

ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. അതു നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോഴിക്കോട് മുക്കത്തു സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.ഈ സാഹചര്യത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്...യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ച് സംസ്ഥാനത്തെ വികസനം മുരടിപ്പിച്ചു. ഇതു മാറണമെങ്കില്‍ പുതിയ ഒരു ഭരണം കേരളത്തിലുണ്ടാകണം. വിഎസ് അച്യുതാനന്ദനെപ്പോലെ മുസ്ലിം വിരോധമുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല. സംസ്ഥാനത്തെ മുസ്ലിം പള്ളികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള പച്ചയായ രാഷ്ട്രീയമാണ് ഇമാം പറയുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. അതേസമയം 

പൗരത്വ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ ചോദ്യം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ ഇനി പരസ്യ ഏറ്റുമുട്ടലിന് ഇടതു പക്ഷം. നിയമസഭ അതിന്റെ അധികാരാവകാശങ്ങള്‍ ഉപയോഗിച്ചു പാസാക്കിയ പ്രമേയം പരസ്യമായി തള്ളിയ ഗവര്‍ണറുടെ നടപടി അസാധാരണമെന്ന് സര്‍ക്കാരും വിലയിരുത്തുന്നു. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിമര്‍ശനത്തിന് ഇറങ്ങില്ല. ഇടത് നേതാക്കള്‍ ഗവര്‍ണ്ണര്‍ക്കെതിരെ പ്രതികരണങ്ങളുമായി എത്തും. ഈ സാഹചര്യം പ്രതിപക്ഷവുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ പ്രമേയം കൊണ്ടു വരുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഈ പ്രമേയം കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുക്കാനാണ് ആലോചന. എന്നാല്‍ നിയമ വശങ്ങള്‍ തേടിയ ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനാകൂ.നിയമസഭാ സമ്മേളനം ഇനി തുടങ്ങുമ്പോള്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം അനിവാര്യതയാണ്. കാബിനറ്റ് അംഗീകരിക്കുന്ന കുറിപ്പാണ് സാധാരണ നയപ്രഖ്യാപനമായി ഗവര്‍ണ്ണര്‍ വായിക്കാറുള്ളൂ. ഇത്തവണ കൈയില്‍ നിന്നുള്ളത് ഗവര്‍ണ്ണര്‍ വായിക്കുമോ എന്ന സംശയം സര്‍ക്കാരിനുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രകോപനം ഗവര്‍ണ്ണര്‍ക്ക് മേല്‍ സര്‍ക്കാര്‍ ചെലുത്തില്ല. എങ്കിലും പൗരത്വ ഭേഗദഗതി ചര്‍ച്ചയിലെ വിവാദങ്ങള്‍ ആളിക്കത്തിക്കുന്നവര്‍ ഗവര്‍ണ്ണറേയും കടന്നാക്രമിക്കും. കേന്ദ്ര നിയമത്തിനെതിരെ എതിര്‍പ്പ് പരസ്യമാക്കിയെങ്കിലും പ്രമേയത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. നിയമസഭ പാസാക്കുന്ന ബില്ലിനു ഗവര്‍ണറുടെ അനുമതി വേണം. എന്നാല്‍ പ്രമേയത്തിന് അതാവശ്യമില്ല. പ്രമേയം നിയമസഭാ സെക്രട്ടേറിയറ്റ് സെക്രട്ടേറിയറ്റിലെ നിയമകാര്യ വകുപ്പിനു കൈമാറുകയും മലയാളത്തിലുള്ള പ്രമേയമാണെങ്കില്‍ ഇംഗ്ലിഷിലാക്കി കേന്ദ്ര സര്‍ക്കാരിന് എത്തിക്കുകയുമാണു ചെയ്യുന്നത്.

പൗരത്വ നിയമത്തെക്കുറിച്ചു പറയാതെ പട്ടികവിഭാഗ സംവരണ വിഷയം കാണിച്ചാണു പ്രത്യേക നിയമസഭാ സമ്മേളനത്തിനു സര്‍ക്കാര്‍ ഗവര്‍ണറുടെ ഒപ്പു വാങ്ങിയത്. ഇതും ഗവര്‍ണ്ണറെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗവര്‍ണ്ണറെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന പൊതു വിലയിരുത്തലും ചില കോണുകള്‍ ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യമാണ് ഗവര്‍ണ്ണറുടെ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ഇതാദ്യവുമല്ല. സംസ്ഥാനത്തെ ബാധിക്കുന്ന ഏതു വിഷയത്തിലും പ്രമേയരൂപേണ അഭിപ്രായം അറിയിക്കാന്‍ അവകാശമുണ്ടെന്നാണു ചട്ടമെങ്കിലും 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തോട് ഐക്യദാര്‍ഢ്യമറിയിച്ചും ഇവിടെ പ്രമേയം പാസാക്കിയിട്ടുണ്ട്.

 

 

 

Read more topics: # pinarayi vijayan, # abdhulla kutti,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close