News

അഭയ കേസ് സിബിഐ കോടതിയിൽ വിചാരണ നടപടികളിലേക്ക്; കുറ്റപത്രം വായിച്ചു കേൾക്കുന്ന നടപടിക്ക് ഫാ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഓഗസ്റ്റ് 5ന് ഹാജരായേ മതിയാകൂ

സിസ്റ്റർ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, രണ്ടാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള കുറ്റപത്രം ഓഗസ്റ്റ് 5 ന് കോടതി വായിച്ചു കേൾപ്പിക്കും. കുറ്റപത്രം വായിച്ചു കേൾപ്പിക്കുവാൻ അന്നേ ദിവസം രണ്ടു പ്രതികളും ഹാജരാകണമെന്ന് തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്ജ് കെ സനൽകുമാർ ഉത്തരവിട്ടു.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ മാത്രമാണ് ഹാജരായത്. രണ്ടാം പ്രതി സിസ്റ്റർ സെഫി ഹാജരായില്ല. രണ്ടു പ്രതികളും ഹാജരായെങ്കിൽ മാത്രമേ ചാർജ് ഫ്രെയിം ചെയ്ത് കോടതിക്കു വായിച്ചു കേൾപ്പിക്കാൻ സാധിക്കുകയുള്ളു. അതിനാലാണ് അടുത്ത അവധിക്കു ഹാജരാകാൻ പ്രത്യേകം നിർദ്ദേശിച്ചത്.

ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ വിടുതൽ ഹർജികൾ ഹൈക്കോടതി കഴിഞ്ഞ ഏപ്രിൽ 9 നു തള്ളിയിരുന്നു. കോട്ടൂരിനും സെഫിക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതികളുടെ വിചാരണ സിബിഐ കോടതി എത്രയും വേഗം ആരംഭിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close