News

റോള്‍സ് റോയ്സ് കാറിന് നികുതി ഇളവ് തേടിയ നടന്‍ വിജയ്ക്ക് തിരിച്ചടി

വെള്ളിത്തിരയില്‍ ആയിരങ്ങളുടെ രക്ഷകനായി വേഷം കെട്ടുന്ന ഇളയദളപതിക്ക് കോടതിയുടെ പ്രഹരം. ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയതിന്റെ പേരിലാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാര്‍ കാറിനു പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്തായിരുന്നു വിജയ് സമര്‍പ്പിച്ച ഹര്‍ജി. ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി.

 

Read more topics:
Show More

Related Articles

Close