News
സിനിമാതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കൊച്ചി: പ്രമുഖ ചലച്ചിത്ര താരം മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മോളി ചികിത്സയിലുള്ളത്. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെൻറിലേറ്ററിൻറെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ആരോഗ്യ നിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മുൻപ് 2 പ്രാവശ്യം ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്.
കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ വീട്ടിൽ തല കറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചാള മേരി എന്ന കഥാപാത്രമാണ് മോളിയെ പ്രശസ്തയാക്കിയത്.