News

ഫർണ്ണീച്ചർ കടക്കാരൻ മദ്രസ അദ്ധ്യാപകനായി; ഭർത്താവിന്റെ ഫോൺ പരിശോധനയിൽ ഭാര്യ കണ്ടെത്തിയത് മദ്രസയിലെ കുട്ടിയുടെ അമ്മയുമായുള്ള അടുപ്പം; കാമുകിയെ താക്കീത് ചെയ്തതും വെറുതെയായി; ആത്മഹത്യാ ശ്രമവും ഭർത്താവിനെ സ്വാധീനിച്ചില്ല; കള്ള സ്നേഹം തിരിച്ചറിയാതെ കടം വാങ്ങി നൽകിയത് 5 ലക്ഷം രൂപയും 15 പവനും; ഒടുവിൽ സീനത്ത് അറിഞ്ഞത് ഒളിച്ചോട്ടം; ജംഷീറിനും ഫൗസിയക്കും വേണ്ടി അന്വേഷണവുമായി കുടുംബങ്ങൾ; അടിവാരത്തെ ഉസ്താദിന്റെ ഒളിച്ചോട്ടം ചർച്ചയാകുമ്പോൾ

മദ്രസ അദ്ധ്യാപകന്‍ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് മൂന്ന് കുട്ടികളുടെ മാതാവായ യുവതിയുമായി നാടുവിട്ടു. വയനാട് അടിവാരം വലിയ പള്ളിയിലെ മദ്രസ അദ്ധ്യാപകന്‍ ജംഷീറാണ് നാദാപുരം സ്വദേശിനിയായ ഫൗസിയക്കൊപ്പം നാടവിട്ടത്. ജംഷീറിനെതിരെ ഭാര്യ സീനത്ത് തമിഴ്നാട് നീലഗിരി എരുമാട് പൊലീസ് സ്റ്റേഷനിലും ഫൗസിയയെ കാണാനില്ല എന്നു കാട്ടി ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുകയാണ്. കൂടാതെ ജംഷീറിന്റെ ഭാര്യ സീനത്ത് തന്റെ ഭര്‍ത്താവിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പും ഇട്ടിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലാണ് ജംഷീര്‍ നാദാപുരം സ്വദേശിനിയുമായി കടന്ന് കളഞ്ഞത്. മദ്രസയിലെ കുട്ടികളുടെ ഉമ്മമാര്‍ ഉള്‍പ്പെടുന്ന ഇസ്ലാമിക് ഗ്രൂപ്പ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും പരിചപ്പെട്ടതായിരുന്നു ഫൗസിയയെ. പരിചയം പിന്നീട് വളര്‍ന്ന് പ്രണയ ബന്ധമാകുകയും ഒളിച്ചോട്ടത്തിലേക്ക് വഴിവയ്ക്കുകയുമായിരുന്നു. ജംഷീറും ഭാര്യ സീനത്തും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. സെറ്റിയുടെ പണിയുമായി എത്തിയതായിരുന്നു ജംഷീര്‍. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. വിവാഹ ശേഷം എരുമാട് ഭാര്യ വീട്ടിലായിരുന്നു താമസം. പിന്നീട് ഭാര്യ വീട്ടുകാരുടെ സഹായത്തോടെയും നാട്ടുകരുടെ പക്കല്‍ നിന്നും കടം വാങ്ങിയ പണം ഉപയോഗിച്ചും വയനാട് അടിവാരത്തില്‍ ഒരു ഫര്‍ണ്ണീച്ചര്‍ ഷോപ്പ് ഇട്ടു. കൂടാതെ ഇയാള്‍ മദ്രസ അദ്ധ്യാപകനായി അടിവാരത്തെ പള്ളിയില്‍ ജോലിയും ചെയ്തു.

അടിവാരത്ത് നിന്നും ആഴ്ചയിലൊരിക്കലായിരുന്നു ഇയാള്‍ എരുമാടുള്ള ഭാര്യയുടെയും കുട്ടികളുടെയും അടുത്ത് എത്തിയിരുന്നത്. ദിവസവും വീഡിയോ കോള്‍ ചെയ്ത് മകളോടും മകനോടും സംസാരിക്കുമായിരുന്നു. എന്നാല്‍ അടുത്തിടെയായി ഫോണ്‍ കോളുകള്‍ കുറയുകയും വീട്ടിലേക്കുള്ള വരവും നിന്നു. ഭാര്യ സീനത്ത് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കടയിലും മദ്രസയിലും തിരക്കായതിനാലാണ് വരാന്‍ പറ്റാത്തത് എന്ന് പറയുകയായിരുന്നു. പിന്നീട് വിളിക്കുമ്പോഴൊക്കെ കോള്‍ വെയ്റ്റിങ്ങും ആയിരുന്നു. അങ്ങനെ ഒരു ദിവസം അടിവാരത്തെ ഷോപ്പില്‍ സീനത്തെത്തുകയും എന്താണ് വീട്ടില്‍ വരാത്തത് എന്ന് അന്വേഷിക്കുകയും ചെയ്തു. അടുത്തയാഴ്ച വരാമെന്ന് ജംഷീര്‍ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ തന്റെ ഒപ്പം വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിന് നിരന്തരം ഫോണ്‍ കോള്‍ വരുന്നത് ശ്രദ്ധയില്‍പെട്ടത്. അതാരാണെന്ന് ചോദിച്ചപ്പോള്‍ മദ്രസയില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ഉമ്മയാണ് എന്നും കൗണ്‍സിലിങ്ങിനായി വിളിക്കുന്നതാണ് എന്നുമാണ് ജംഷീര്‍ പറഞ്ഞത്. ഇത് വിശ്വസിക്കാതെ സീനത്ത് മൊബൈല്‍ പിടിച്ചു വാങ്ങി പരിശോധിച്ചപ്പോള്‍ വാട്ട്‌സാപ്പ് വഴി ഇരുവരും ചാറ്റ് ചെയ്ത മെസ്സേജുകള്‍ കണ്ടു. ഒരു ഭാര്യ കാണാന്‍ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകളായിരുന്നു. ഇതോടെ ആ നമ്പര്‍ കുറിച്ചെടുത്ത് തന്റെ മൊബൈലില്‍ നിന്നും വിളിച്ച് ഫൗസിയയെ സീനത്ത് താക്കീത് നല്‍കി. ഇനി വിളിക്കില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത് എന്നും ഫൗസിയ സീനത്തിനോട് അപേക്ഷിച്ചു. അങ്ങനെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചു എന്നാണ് സീനത്ത് കരുതിയത്.

വീട്ടില്‍ നിന്നും വീണ്ടും അടിവാരത്തേക്ക് പോയ ജംഷീര്‍ പഴയപോലെ തന്നെ വിളിക്കാതെയും വരാതെയുമായി. ഇതോടെ വീട്ടമ്മ താന്‍ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍ നീ ആത്മഹത്യ ചെയ്‌തോ എന്ന് ജംഷീര്‍ പറഞ്ഞു. അങ്ങനെ വീട്ടമ്മ മക്കളുമായി അടിവാരത്തെത്തുമ്പോഴും ഉസ്താദ് ഫോണില്‍ തന്നെയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ് എന്ന് പറഞ്ഞ് കയ്യില്‍ കരുതിയിരുന്ന ഗുളിക കഴിക്കാന്‍ തുടങ്ങുമ്പോളും ജംഷീര്‍ അനങ്ങിയില്ല. കഴിച്ചതിന് ശേഷം ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അടുത്തുള്ള ഒരു കടയുടമയോട് തന്റെ ഭാര്യ എന്തോ എടുത്ത് കഴിച്ചുവെന്നും വേഗം ആശുപത്രിയില്‍ കൊണ്ടു പോകണമെന്നും പറഞ്ഞു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വയറൊക്കെ കഴുകി അഞ്ച് ദിവസത്തിന് ശേഷം തിരികെ എരുമാടുള്ള വീട്ടിലെത്തി.

ഈ സംഭവത്തിന് ശേഷം സീനത്തിനോട് ജംഷീര്‍ അമിത സ്‌നേഹം ഭാവിക്കുകതയും വ്യാപാര ആവശ്യത്തിനായി കുറച്ചു പണം വേണമെന്നും ആവിശ്യപ്പെട്ടു. അയല്‍പക്കത്തി നിന്നും മറ്റുമായി വാങ്ങിയ 5 ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ജംഷീറിന് സീനത്ത് നല്‍കി. ഇതുമായി പോയ ജംഷീറിനെ പറ്റി പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഫൗസിയയുമായി നാടുവിട്ടു എന്ന വിവരം അറിയുന്നത്. ഫൗസിയ നാദാപുരത്തെ തന്റെ അയല്‍ക്കാരുടെ പക്കല്‍ നിന്നും വലിയ തുക കടം വാങ്ങിയാണ് ജംഷീറിനൊപ്പം പോയത്. രണ്ട് കുട്ടികളും കടബാധ്യതയുമായി ഏറെ ദുരിതത്തിലായിരിക്കുകതയാണ് സീനത്ത്.

തമിഴ്നാട് നീലഗിരി ജില്ലയിലാണ് മലയാളികളായ ഇവര്‍ താമസിക്കുന്നത്. സീനത്തിനും കുടുംബത്തിനും നീതി കിട്ടാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്. അതേ സമയം ജംഷീറും ഫൗസിയയും അവസാനമായി കാസര്‍ഗോഡാണ് തങ്ങിയതെന്ന് നാദാപുരം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കര്‍ണ്ണാടകയിലേക്ക് കടക്കു മുന്‍പ് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 

Read more topics: # adivaram ustad, # ustad case,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close