India

അയോധ്യ കേസ് വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി അഭിഭാഷകന്‍ ഭൂപേന്ദ്ര യാദവ്;പരിഗണിക്കാമെന്ന് കോടതി;കേസില്‍ ഒരു പുരോഗതിയും ഇല്ലെന്ന് ഭൂപേന്ദ്ര യാദവ്

ഡല്‍ഹി: അയോധ്യ കേസ് വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത് അഭിഭാഷകനായ ഭൂപേന്ദ്ര യാദവ്. പരിഗണിക്കാമെന്ന് കോടതി. കേസില്‍ ഒരു പുരോഗതിയും ഇല്ലെന്ന് ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. അയോധ്യ മധ്യസ്ഥചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്ന് കേസിലെ കക്ഷിയായ ഗോപാല്‍ സിങ് വിശാരദ് പറഞ്ഞു. അടിയന്തരമായി പരിഗണിക്കാന്‍ അപേക്ഷ നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിര്‍ദേശം.  മധ്യസ്ഥ ചര്‍ച്ചയ്ക്ക് അനുവദിച്ച സമയം ഓഗസ്റ്റ് 15 നാണ് അവസാനിക്കുന്നത്.

അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ച് നല്‍കണമെന്ന അലബഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുമ്പാകെ വന്നത്. 

കേസില്‍ ഇപ്പോള്‍ വാദം കേള്‍ക്കുകയോ വിധി പറയുകയോ ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍  കോടതിയോട് ഇതിന് മുമ്പ് അഭ്യര്‍ത്ഥിച്ചിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ജൂലൈ 15 ന് മാത്രമെ വാദം കേള്‍ക്കാവൂവെന്നും കപില്‍ സിബല്‍ വാദിച്ചിരുന്നു 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close