Sports

തല ഉയർത്തി മടങ്ങി മുംബൈ സിറ്റി, ഇന്ത്യൻ ക്ലബിന്റെ ആദ്യ വിജയം; 7 പോയിന്റുമായി രണ്ടാമത്

പോസിറ്റിവായി എഎഫ്‌സി ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മുംബൈ സിറ്റി എഫ്‌സി. കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ ഇന്ത്യയില്‍ നിന്നു കളിച്ച എഫ്‌സി ഗോവ ഒരു മത്സരം പോലും ജയിക്കാതെ മടങ്ങിയപ്പോള്‍ രണ്ട് വിജയങ്ങളാണു മുംബൈ സിറ്റി ഇത്തവണ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇറാഖിന്റെ എയര്‍ ഫോഴ്‌സ് ക്ലബിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണു മുംബൈ വിജയിച്ചത്. ിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ 31ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയാണു മുംബൈയ്ക്കായി ഗോള്‍ നേടിയത്. ലീഗില്‍ മുംബൈ ആദ്യ വിജയം സ്വന്തമാക്കിയതും എയര്‍ ഫോഴ്‌സ് ക്ലബിനെതിരെയായിരുന്നു. ആദ്യ മത്സരത്തിലെ വിജയം 21ന്.

ആദ്യമായി ചാംപ്യന്‍സ് ലീഗ് കളിക്കുന്ന മുംബൈ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണു മടങ്ങുന്നത്. ആറു മത്സരങ്ങളില്‍നിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വികളുമാണു സമ്പാദ്യം. ഡെസ് ബക്കിങ്ഹാം പരിശീലിപ്പിക്കുന്ന ടീം നേടിയത് ഏഴു പോയിന്റ്. ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ചാംപ്യന്‍സ് ലീഗില്‍ ആദ്യ വിജയം നേടിയ ഇന്ത്യന്‍ ടീം എന്ന നേട്ടവും മുംബൈ സിറ്റി സ്വന്തമാക്കി. യുഎഇ ക്ലബ് അല്‍ ജസീറയ്‌ക്കെതിരായ മത്സരമാണ് മുംബൈ ഗോള്‍ രഹിത സമനിലയില്‍ അവസാനിപ്പിച്ചത്. 

അഞ്ച് ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തുന്ന മൂന്നു ക്ലബുകള്‍ക്കു മാത്രമാണ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു പുറമേ അടുത്ത റൗണ്ടിലേക്കു പ്രവേശനം ലഭിക്കുക. സൗദി അറേബ്യയില്‍നിന്നുള്ള അല്‍ ഷബാബുമായി 60ന്റെ തോല്‍വി വഴങ്ങിയതും മുംബൈയ്ക്കു തിരിച്ചടിയായി. ഗൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തില്‍ അല്‍ ഷബാബിനോട് മുംബൈ മൂന്നു ഗോളുകളുടെ തോല്‍വി വഴങ്ങിയിരുന്നു. അല്‍ജസീറ ക്ലബിനെതിരായ മത്സരത്തില്‍ ഒരു ഗോളിനും തോറ്റു. 16 പോയിന്റുമായി അല്‍ ഷബാബാണ് ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായത്. മുംബൈ സിറ്റി രണ്ടാമതും എയര്‍ ഫോഴ്‌സ് മൂന്നാമതും. യുഎഇ ക്ലബ് അല്‍ ജസീറ നാലാം സ്ഥാനത്താണ്.

 

Read more topics:
Show More

Related Articles

Close