News

ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗിനെ മാറ്റി ; നടപടി കാശ്മീരില്‍ കോപ്റ്റര്‍ തകര്‍ന്ന് വിണ് 7 മരിച്ച സംഭവത്തില്‍; ഹെലികോപ്റ്റര്‍ തകര്‍ന്നത് വ്യോമസേനയുടെ വെടിവെയ്പ്പിലെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗിനെ മാറ്റി.  നടപടി കാശ്മീരില്‍ കോപ്റ്റര്‍ തകര്‍ന്ന് വിണ് 7 മരിച്ച സംഭവത്തില്‍. ഹെലികോപ്റ്റര്‍ തകര്‍ന്നത് വ്യോമസേനയുടെ വെടിവെയ്പ്പിലെന്ന് റിപ്പോര്‍ട്ട്.  പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവെയ്പ്.  നടപടിക്രമം പാലിക്കാത്തതിനാണ് വ്യോമസേന നടപടിയെടുത്തത്.  കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും തുടങ്ങും. 

ഫെബ്രുവരി 27ന് കശ്മീരില്‍ കോപ്റ്റര്‍ തകര്‍ന്നുവീണ് 7 പേര്‍ മരിച്ച സംഭവത്തിലാണ് വ്യോമസേനയ്ക്ക് സംഭവിച്ചത് ഗുരുതര പിഴവെന്ന് കണ്ടെത്തിയത്. ശ്രീനഗറിന് സമീപമുള്ള ബുദ്ഗാമിലാണ് എംഐ17 ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. കോപറ്ററിലുണ്ടായിരുന്ന 6 പേരും ഒരു ഗ്രാമവാസിയുമാണ് അപകടത്തില്‍ മരിച്ചത്. നൗഷേര മേഖലയില്‍ പാക്ക് ഫൈറ്റര്‍ ജെറ്റുകളുമായി വായുസേന ഏറ്റുമുട്ടല്‍ നടക്കുന്നതിന് ഇടയിലായിരുന്നു ബുദ്ഗാമില്‍ കോപറ്റര്‍ തകര്‍ന്നു വീണത്.

 

Show More

Related Articles

Close