India

ആക്രമണ മിസൈല്‍ എന്നതിനേക്കാള്‍ പ്രധാന ലക്ഷ്യം വ്യോമ പ്രതിരോധം; ശത്രുസേനയുടെ വിമാനങ്ങളും മിസൈലുകളും തകര്‍ക്കാന്‍ കെല്‍പുള്ള ആകാശ് മിസൈലുകളുടെ ആറ് സ്‌ക്വാഡ്രണുകള്‍ കൂടി വ്യോമസേനയ്ക്ക്; വിന്യസിക്കുക പാക്-ചൈന അതിര്‍ത്തികളില്‍; ആകാശിന് ചെലവാക്കുക 5000 കോടി രൂപയും: അതിര്‍ത്തിയിലെ വില്ലന്മാര്‍ക്ക് മോദി മറുപടി നല്‍കുമ്പോള്‍

വ്യോമസേനയ്ക്കു ഇനി തദ്ദേശീയ ആകാശ് മിസൈലുകളുടെ കരുത്തും. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) വികസിപ്പിച്ച ആകാശ് മിസൈലുകള്‍ വാങ്ങാനായി 5000 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കി. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലായിരിക്കും മിസൈലുകള്‍ വിന്യസിക്കുക. 30 കിലോമീറ്റര്‍ ദൂരമാണ് ആകാശ് മിസൈലിന്റെ പരിധി. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷണല്‍ സിസ്റ്റമാണ് മിസൈലിനുള്ളത്.

കാശ്മീരിലെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളില്‍ പാക്കിസ്ഥാന്‍ അസ്വസ്ഥരാണ്. ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് പാക്കിസ്ഥാന് തയ്യാറെടുപ്പുകള്‍ നടത്തുന്നു. ഇതുകൊണ്ട് തന്നെ കാത്തിരുന്നിട്ട് കാര്യമില്ലെന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ പ്രാപ്തമാക്കുകയാണ് സേനകളെ സര്‍ക്കാര്‍ ഇതിന്‍

ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. 5.8 മീറ്റര്‍ നീളമുള്ള ആകാശിന്റെ വേഗം 2.5 മാക് ആണ്. അത്യാധുനിക മിസൈലുകള്‍ പൂര്‍ണ്ണമായും തദ്ദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ ലക്ഷ്യം വച്ചു ഇന്ത്യ നടത്തിയ ഒരു പദ്ധതിയായിരുന്നു സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതി. മിസൈല്‍ സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യ നടത്തിയ ഒരു കുതിച്ചു ചാട്ടമായിരുന്നു ഈ പദ്ധതി. 1983-ലാണ് ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ആണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.

മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി (രണ്ടും സര്‍ഫസ് ടു സര്‍ഫസ് മിസൈലുകള്‍), സര്‍ഫസ് ടു എയര്‍ മിസൈലുകളായ ആകാശ്, തൃശൂല്‍, ടാങ്ക് വേധ മിസൈലായ നാഗ് എന്നിവയായിരുന്നു ഈ പദ്ധതില്‍ ഉള്‍പ്പെട്ട പ്രധാനപ്പെട്ട അഞ്ച് മിസൈലുകള്‍. എയര്‍ ടു എയര്‍ മിസൈലായ അസ്ത്രയും ഈ പദ്ധതിക്കു കീഴില്‍ വികസിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഈ പദ്ധതിയുടെ വിജയത്തില്‍ മുഖ്യപങ്കു വഹിച്ച ശാസ്ത്രജ്ഞനാണ്.

യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. 2015 ജൂലൈ 10നാണ് ആകാശ് മിസൈല്‍ വ്യോമസേനയുടെ ഭാഗമായത്. 2015 മെയ് 5ന് കരസേനയുടെയും ഭാഗമായി. ഇന്ത്യയില്‍ നിന്ന് ആകാശ് മിസൈലുകള്‍ വാങ്ങാന്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ശത്രുസേനയുടെ വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കാന്‍ കെല്‍പുള്ള ആകാശ് മിസൈലുകളുടെ ആറ് സ്‌ക്വാഡ്രണുകളാണു വ്യോമസേനയ്ക്കു ലഭിക്കുക. നിലവില്‍ വ്യോമസേനയില്‍ ആകാശിന്റെ 8 സ്‌ക്വാഡ്രണുകളുണ്ട്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close