News

അര്‍ജുന്‍ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി. അര്‍ജുന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധങ്ങള്‍ അറിഞ്ഞത് അവസാന ഘട്ടത്തിലെന്നും പാര്‍ട്ടിക്കാരന്‍ എന്ന  സൗഹൃദമാണ് അര്‍ജുന്‍ ആയെങ്കിയുമായി ഉള്ളതെന്നും ആകാശിന്റെ മൊഴി. തന്റെ പേര് ഉപയോഗപ്പെടുത്തി അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് അര്‍ജുന്‍ പിടിയിലായ ശേഷം മാത്രമാണെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് മൊഴി നല്‍കി. സ്വര്‍ണ്ണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നും ആകാശ് തില്ലങ്കേരിയുടെ മൊഴിയില്‍ പറയുന്നു.

 

Read more topics:
Show More

Related Articles

Close