News

ഭാഗ്യദേവത കടാക്ഷിച്ചത് രണ്ട് മിനിറ്റിന്! നറുക്കെടുപ്പിന് രണ്ട് മിനിട്ട് മുൻപ് എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; 60 ലക്ഷം രൂപയും പ്രോത്സാഹന സമ്മാനങ്ങളും നേടിയെടുത്തത് മുൻ ലോട്ടറി വ്യാപാരി കൂടിയായ ആലപ്പുഴക്കാരി ലേഖാ പ്രകാശ്; അക്ഷയാ ഭാഗ്യക്കുറി അക്ഷയപാത്രമായപ്പോൾ ലേഖയും കുടുംബവും ഹാപ്പി!

ഭാഗ്യദേവത കടാക്ഷിച്ചത് രണ്ട് മിനിറ്റിന്! മുന്‍ലോട്ടറി വില്‍പ്പന വ്യാപാരിയും തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയില്‍ ലേഖ പ്രകാശിന്റെ മുന്‍പിലാണ് വെറും രണ്ട് മിനിട്ട് വ്യത്യാസത്തില്‍ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടത്. നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം നേടിയപ്പോള്‍ നാട്ടുകാരും ആത്ഭുതപ്പെട്ടു. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കിയാണ് ലേഖ ഇപ്പോള്‍ താരമായി മാറിയത്. കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് എവൈ771712 നമ്പര്‍ ലോട്ടറി ടിക്കറ്റ് എടുത്തത് ഇന്നലെ 2.58ന്. വൈകിട്ട് 3ന് ആയിരുന്നു നറുക്കെടുപ്പ്

ആകെ 12 ടിക്കറ്റുകളാണ് എടുത്തത്. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കിയത് മുന്‍ ഭാഗ്യക്കുറി വില്‍പനക്കാരി തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയില്‍ ലേഖ പ്രകാശ് ആണ്. കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് എവൈ771712 നമ്പര്‍ ലോട്ടറി ടിക്കറ്റ് എടുത്തത് ഇന്നലെ 2.58ന്. വൈകിട്ട് 3ന് ആയിരുന്നു നറുക്കെടുപ്പ്. ആകെ 12 ടിക്കറ്റുകളാണ് എടുത്തത്.

2 വര്‍ഷം മുന്‍പു വരെ കലക്ടറേറ്റിന് മുന്‍പില്‍ ലോട്ടറി വില്‍പന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവ് കെ.ആര്‍.പ്രകാശിന് വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്ന് വില്‍പന നിര്‍ത്തുകയായിരുന്നു. ഭര്‍ത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരും അടങ്ങുന്ന കുടുംബത്തിന് വീടും സ്ഥലവുമില്ല. ലേഖയുടെ കുടുംബവീട്ടിലാണ് താമസം. സമ്മാനത്തുക ഉപയോഗിച്ച് വീട് നിര്‍മ്മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ആഗ്രഹം. ലോട്ടറി ടിക്കറ്റ് എസ്ബിഐ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് ശാഖയില്‍ നല്‍കി.

 

Read more topics: # akshaya lottary, # winner lekha,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close