News

ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകള്‍ക്ക് ആമസോണില്‍ നിരോധനം

ന്യുയോര്‍ക്ക്: കോവിഡിന്റെ ഉത്പത്തിയെ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ ആസ്ട്രേലിയയെ ചൈനയുടേ മുഖ്യശത്രുവായി മാറ്റിയതോടെ ആസ്ട്രേലിയയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും എത്തിയിരുന്നു. ചൈനയുടെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും മേഖലയിലെ ചൈനയുടെ അമിതമായ ആഗ്രഹങ്ങള്‍ക്ക് വിലങ്ങിടുക എന്നത് തന്നെയാണ് ഈ സഖ്യത്തിന്റെ ഉദ്ദേശം. ഇതിന് കരുത്ത് പകരാന്‍ എത്തുകയാണ് ആമസോണും.

 

ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകളെ നിരോധിച്ചു. ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്‌സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാന്‍ഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ബ്രാന്‍ഡുകള്‍ വില്‍പന നടത്തിയിരുന്നത്.

 

Read more topics: # amazone,
Show More

Related Articles

Close