NRI

ആമസോണ്‍ മഴക്കാടുകള്‍ റെക്കോര്‍ഡ് നിരക്കില്‍ കത്തികൊണ്ടിരിക്കുന്നു; തീപിടുത്തം തുടരുന്നതിനാല്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശ നേതാക്കള്‍

ആമസോണ്‍ മഴക്കാടുകള്‍ റെക്കോര്‍ഡ് നിരക്കില്‍ കത്തിക്കൊണ്ടിരിക്കുകയാണ് - 2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 83 ശതമാനം വര്‍ധനയുമാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഈ മാസം ആദ്യം ബ്രസീല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 73,000 തീപിടുത്തങ്ങള്‍ ബ്രസീലിലെ ബഹിരാകാശ ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു.

48 മണിക്കൂര്‍ കാലയളവില്‍ വ്യാഴാഴ്ച വരെ 2500 ലധികം സജീവ തീപിടുത്തങ്ങള്‍ ബ്രസീലിയന്‍ മഴക്കാടുകളില്‍ ഉണ്ടായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിനെ ''ലോകത്തിന്റെ ശ്വാസകോശം'' എന്ന് നശിപ്പിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ പ്രശസ്തരും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും കുറ്റപ്പെടുത്തുന്നു.

ഭൂമിയുടെ ശ്വാസകോശം തീജ്വാലയിലാണ്,'' നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോ പറഞ്ഞു. ''ആമസോണ്‍ മഴക്കാടുകള്‍ ലോകത്തിലെ ഓക്‌സിജന്റെ 20% ത്തിലധികം ഉത്പാദിപ്പിക്കുന്നു,'' സോക്കര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്തു. ''ആമസോണ്‍ മഴക്കാടുകള്‍ - നമ്മുടെ ഗ്രഹത്തിന്റെ 20% ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന ശ്വാസകോശം - തീയിലാണ്,'' ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തു.

ആഗോളതലത്തില്‍ ഒരു വലിയ പാരിസ്ഥിതിക ദുരന്തമായി മാറാന്‍ സാധ്യതയുള്ള ആമസോണ്‍ മഴക്കാടുകളിലെ കാട്ടുതീ പരടരുന്നത് തടയാന്‍ രാജ്യത്തിന്റെ സൈന്യത്തിന്റെ  വിന്യസിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ അറിയിച്ചു. ബോള്‍സോനാരോ അഡ്മിനിസ്ട്രേഷന്‍ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കിടയിലാണ് തീരുമാനം. 

 

 

 

Read more topics: # amazon rain forest, # wildfire,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close