News

യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍; എഫ് 35 ഫൈറ്റര്‍ ജെറ്റുകള്‍ സജ്ജമാക്കി അമേരിക്കയും രംഗത്ത്;അമേരിക്കയെ പിന്തുണച്ച് നാറ്റോയും രംഗത്തുവന്നതോടെ ഒരുക്കം മൂന്നാം ലോക മഹായുദ്ധത്തിനോ?

അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റ് ബില്ല് പാസ്സാക്കി. പെന്റഗണും ഭീകരരുടെ പട്ടികയിലുണ്ട്. ചാരസേന മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനമാണ് ഇതു സംബന്ധിച്ച ബില്ല് പാസാക്കിയത്. വെള്ളിയാഴ്ച ബഗ്ദാദില്‍ യുഎസ് നടത്തിയ മിന്നലാക്രമണത്തില്‍ ഇറാന്‍ സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ നടപടി.

ഖാസിം സുലൈമാനി അടക്കം ഏഴുപേരെ അമേരിക്കന്‍ സേന വ്യോമാക്രമണത്തിലൂടെ വധിച്ചത്. ഇതിന് പ്രതികാരമെന്നോണം ബഗ്ദാദിലെ യു എസ് എംബസി സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയിലും അമേരിക്കയുടെ വ്യോമകേന്ദ്രത്തിലും മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങളും നടന്നിരുന്നു. സുലൈമാനി വധത്തിന് പിന്നാലെ ഇറാന്‍ ക്യോം ജാകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പുകൊടി ഉയര്‍ത്തിയിരുന്നു. ഇത് യുദ്ധകാഹളമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ അമേരിക്കന്‍ പൗരന്മാരെയോ, വസ്തുവകകളെയോ ഇറാന്‍ ലക്ഷ്യം വച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ അമേരിക്കയുടെ നിരീക്ഷണ വലയത്തിലാണ്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് ട്രംപ് ഭീഷണി മുഴക്കിയത്.

ആണവക്കരാറില്‍ നിന്ന് പിന്മാറുന്നതായി തുടര്‍ന്ന് ഇറാന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരുകാലത്തും ഇറാന് ആണവായുധം ഉണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിനിടെ ട്രംപിന്റെ തലയ്ക്ക് ഇറാന്‍ വില നിശ്ചയിക്കുകയും ചെയ്തു. ട്രംപിനെ വകവരുത്തിയാല്‍ 80മില്ല്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം അഞ്ഞൂറുകോടി ഇന്ത്യന്‍ രൂപ) പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെല്ലാം കൂടി ആയതോടെ പശ്ചമേഷ്യല്‍ സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുന്ന പ്രതീതിയിലേക്കാണ് പോകുന്നത്.

നേരത്തെ അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്തുവന്നിരുന്നു. അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതിന് തിരിച്ചടിയായി തിങ്കളാഴ്ച ട്വീറ്റ് ചെയ്ത ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനി പറഞ്ഞത് ഇങ്ങനെ - 52 എണ്ണത്തിന്റെ കണക്ക് പറയുന്നവര്‍ 290 എന്ന സംഖ്യയും ഓര്‍ക്കണം. ഐആര്‍ 655, ഒരിക്കലും ഇറാനെ ഭീഷണിപ്പെടുത്താന്‍ വരരുത്. നേരത്തെ ട്രംപ് 52 എന്ന സംഖ്യ പറഞ്ഞത് ഇറാനിലെ യുഎസ് എംബസി വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് ഇത്രയും സ്ഥലങ്ങളെ ലക്ഷ്യം വച്ചത് എന്നാണ് സൂചന. യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 52 പേരെയാണ് 1979ല്‍ ഇറാന്‍ മൗലികവാദി സംഘത്തിന്റെ നേതൃത്വത്തില്‍ ബന്ദികളാക്കിയത്.

എന്നാല്‍ ഇതിന് മറുപടിയായി ഇറാന്‍ പ്രസിഡന്റ് പറഞ്ഞത് 290 പേര്‍ കൊല്ലപ്പെട്ട ഇറാനിയന്‍ യാത്ര വിമാനം ഐആര്‍ 655 മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടതാണ്. 1988 ജൂലൈ 3നാണ് അമേരിക്കന്‍ നേവിയുടെ മിസൈല്‍ ക്രൂയിസില്‍ നിന്നുള്ള മിസൈല്‍ പതിച്ച് ഇറാനിയന്‍ യാത്രവിമാനം ഇറാനിയന്‍ എയര്‍ 655, എയര്‍ബസ് എ300 വിമാനം പേര്‍ഷ്യന്‍ ഗള്‍ഫില്‍ തകര്‍ന്ന് വീണത്. ഇത് അന്ന് അമേരിക്ക- ഇറാന്‍ ബന്ധം ഉലച്ചിരുന്നു.

അതേസമയം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫിന് അമേരിക്ക വിസ നിഷേധിച്ചു. ഇറാന്‍ മേജര്‍ ജനറലും ശക്തരായ സൈനിക നേതാക്കളില്‍ ഒരാളുമായി കാസിം സൊലേമാനിയുടെ വധത്തില്‍ ഇറാന്‍ യുഎന്‍ സമിതിയില്‍ വിമര്‍ശനമുന്നയിക്കുന്നത് തടയാനാണ് അമേരിക്കയുടെ നീക്കം. ഇത്, 1947-ല്‍ ലോകരാജ്യങ്ങള്‍ ഒപ്പുവച്ച യുഎന്‍ കരാറിന്റെ ലംഘനമാണ് ഇതെന്ന് കരുതപ്പെടുന്നുവെങ്കിലും ആഭ്യന്തരസുരക്ഷ കണക്കിലെടുത്ത് വിസ അനുവദിക്കാനാകില്ലെന്നാണ് അമേരിക്കയുടെ ന്യായീകരണം. ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധം ആസന്നമായെന്ന നിലയില്‍ പോര്‍വിളി നടത്തുന്ന സമയത്താണ് സമാധാനശ്രമങ്ങള്‍ നടക്കുമെന്ന് കരുതപ്പെടുന്ന യുഎന്‍ രക്ഷാസമിതിയിലേക്ക് എത്തുന്ന ഇറാന്‍ വിദേശകാര്യമന്ത്രിക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്. നാറ്റോ സഖ്യവും അമേരിക്യ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

 

Read more topics: # IRAN ISSUE, # trump, # america iran war,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close