News

'ബിജെപി വാതില്‍ തുറന്നുവച്ചാല്‍ പവാറും ചവാനും മാത്രമേ ബാക്കിയുണ്ടാകൂ' ; കോണ്‍ഗ്രസിനെയും എന്‍സിപിയെയും ട്രോളി കൊന്ന് അമിത്ഷാ

മഹാരാഷ്ട്രയിൽ കോൺഗ്രസിനും എൻസിപിക്കും ബിജെപി വാതിൽ തുറന്നുവച്ചാൽ അവരുടെ പാർട്ടികളിൽ പവാറും ചവാനുമല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത് ഷാ. മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ മഹാജനദേശ് യാത്രയുമായി ബന്ധപ്പെട്ട് സോളാപൂരിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യമന്ത്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ശുശീൽകുമാർ ഷിണ്ഡെയുടെ മണ്ഡലത്തിൽ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പരിഹാസം. ഈ അടുത്ത കാലത്തായി എൻസിപിയിൽനിന്നും കോൺഗ്രസിൽനിന്നും നിരവധി നേതാക്കളാണ് ഭരണകക്ഷിയായ ശിവസേനയിലും ബിജെപിയിലും ചേർന്നത്. എൻസിപിയിൽനിന്നാണ് നേതാക്കളുടെ ഒഴുക്ക് കൂടുതലായും ഉണ്ടായത്. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പരിഹാസം

ശരത്പവാർ എൻസിപിയുടെ പ്രസിഡന്റ് ആണ്. ചവാൻ മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും എൻസ്പി എംപി ആയ ധനഞ്ജയ് മഹാദിക്കും എൻസ്പി എംഎൽഎ ആയ റാണജഗജീത് സിങ്ങ് പാട്ടീലും ബിജെപിയിൽ ചേർ്ന്നിരുന്നു. ശരദ് പവാറിന്റെ ബന്ധു വാണ് റാണജഗജീത് സിങ്ങ് പാട്ടീൽ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻസിപി ടിക്കറ്റിൽ ഒസ്മാനാബാദിൽ നിന്ന് മത്സരിച്ച പാട്ടീൽ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ജില്ലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും ബിജെപിയിലേക്ക് മാറിയത്. ഇവർക്കൊപ്പം തന്നെ കോൺഗ്രസ് എംഎൽഎ ജയ്കുമാർ ഗോറും ബിജെപിയിലേക്ക് ചേക്കേറി.

എൻസിപി എംഎൽഎമാരായ ശിവേന്ദ്രസിങ് ഭോസലെ, സന്ദീപ് നായിക്, വൈഭവ് പിച്ചാഡ് എന്നിവർ കഴിഞ്ഞ മാസം എൻസിപി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. നേരത്തെ എൻസിപി ഷഹാപൂർ എംഎൽഎ പാണ്ഡുരംഗ് ബറോറ, മുംബൈ യൂണിറ്റ് തലവൻ സച്ചിൻ ആഹിർ എന്നിവർ ശിവസേനയുമായി സഖ്യത്തിലെത്തിയിരുന്നു. മുൻ എൻസിപി മന്ത്രി ജയ്ദത്ത് ക്ഷീർസാഗർ എന്നിവരും ശിവസേനയിൽ ചേർന്നിരുന്നു. ഇതിന് പുറമേ എൻസിപി എംപി ഉദയൻരാജെ ഭോസ് ലെയും ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനകളുണ്ട്. ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എൻസിപിയിൽ നിന്ന് കൂട്ട കൊഴിഞ്ഞുപോക്കുണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇങ്ങനെ ഒരു പരിഹാസവുമായി രംഗത്തെത്തിയത്.

Read more topics: # bjp, # congress, # amith shah,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close