News

പ്രഗ്യാ സിംങിന് പിന്നാലെ ഗോഡ്‌സെ അനുകൂല നിലപാടുമായി കേന്ദ്ര മന്ത്രി; ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രഗ്യാ മാപ്പ് പറയേണ്ട കാര്യമില്ല; ഇപ്പോള്‍ ഗോഡ്‌സെ ചര്‍ച്ച ആകുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ഡല്‍ഹി:  പ്രഗ്യാ സിംങിന് പിന്നാലെ ഗോഡ്‌സെ അനുകൂല നിലപാടുമായി കേന്ദ്ര മന്ത്രി. ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രഗ്യാ മാപ്പ് പറയേണ്ട കാര്യമില്ല. ഇപ്പോള്‍ ഗോഡ്‌സെ ചര്‍ച്ച ആകുന്നതില്‍ സന്തോഷം. ഗോഡ്‌സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും.  അനുകൂല പരാമര്‍ശം നടത്തിയത് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്. 

മഹാത്മാഗാന്ധി ഘാതകന്‍ ഗോഡ്സെ രാജ്യസ്നേഹിയെന്ന് പ്രജ്ഞാസിങ് ഠാക്കൂര്‍. ഗോഡ്സെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കുമെന്നും  ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രജ്ഞാസിങ് പറഞ്ഞിരുന്നു.

മാലേഗാവ് സ്ഫോടനക്കേസ് പ്രതിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ പ്രഗ്യാ സിങ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോടാണ് പ്രഗ്യയുടെ പ്രതികരണം.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close