World
ആപ്പിളിനെയും പിന്നിലാക്കി; സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ പിന്നിലാക്കിയാണ് അരാംകോയുടെ കുതിപ്പ്. ചൊവ്വാഴ്ച 46.10 സൗദി റിയാലിനായിരുന്നു (12.25 അമേരിക്കന്‍ ഡോളര്‍) അരാംകോ ഓഹരികളുടെ വ്യാപാരം.