Kerala

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വരുതിയില്‍ കൊണ്ട് വന്നത് വിവാഹവാഗ്ദാനത്തിലൂടെ; തുടര്‍ച്ചയായുള്ള കണ്ടുമുട്ടല്‍ അടുപ്പത്തിലേക്ക് വഴി തുറന്നപ്പോള്‍ അവസരം മുതലെടുത്ത് നടത്തിയത് പീഡന പരമ്പര; കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയപ്പോള്‍ അന്വേഷണം അവസാനിച്ചത് ഓട്ടോ ഡ്രൈവറുടെ വീട്ടില്‍; സ്വന്തം വീട്ടിലെ പീഡിപ്പിച്ചതിന് പോക്സോ കേസില്‍ അറസ്റ്റിലായത് കിളിമാനൂരിലെ ഓട്ടോക്കാരന്‍ അന്‍സാഫ്

കല്ലമ്പലം: നേരിട്ടുള്ള കണ്ടുമുട്ടല്‍ അടുപ്പത്തിലേക്കും പീഡനത്തിലേക്കും വഴി തുറന്നപ്പോള്‍ പോക്സോ കേസില്‍ അകത്തായത് കിളിമാനൂരിലെ ഓട്ടോഡ്രൈവര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിലാണ് തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സാഫ് പോക്സോ കേസില്‍ അകത്താകുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നു അന്‍സാഫ് വാദിച്ചെങ്കിലും അങ്ങിനെ അല്ലെന്നു രേഖകള്‍ പരിശോധിച്ച് പള്ളിപ്പുറം പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിന് പോക്സോ കേസ് പ്രകാരം ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. വിവാഹ വാഗ്ദാനത്തില്‍ കുരുക്കിയാണ് ഓട്ടോ ഡ്രൈവറായ അന്‍സാഫ് പെണ്‍കുട്ടിയുമായി അടുത്തത്. ഈ അടുപ്പം ഒടുവില്‍ പീഡനത്തിലേക്ക് വഴിമാറുകയും ചെയ്തു.

പെണ്‍കുട്ടി കിളിമാനൂരില്‍ എത്തിക്കൊണ്ടിരിക്കെ അവിടുത്തെ ഓട്ടോ ഡ്രൈവറായ അന്‍സാഫ് പെണ്‍കുട്ടിയുമായി അടുക്കുകയായിരുന്നു. നിരന്തരമായ കണ്ടുമുട്ടല്‍ അടുപ്പത്തിലേക്കും പീഡനത്തിലേക്കും വഴി തുറക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിയാമായിരുന്നില്ലെന്നാണ് ഓട്ടോഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്.

പത്താം ക്ലാസ് കഴിഞ്ഞ ശേഷം പഠനം നിര്‍ത്തിയ പെണ്‍കുട്ടി തുടര്‍ന്ന് പഠിച്ചിരുന്നില്ല. കിളിമാനൂരില്‍ പെണ്‍കുട്ടി എത്തിക്കൊണ്ടിരിക്കെയാണ് അന്‍സാഫുമായി പരിചയപ്പെടുന്നത്. പിടികൂടുന്നതിന് മുന്‍പ് നിരന്തരമായ പീഡനമാണ് അന്‍സാഫ് നടത്തിയത്. പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് അന്‍സാഫ് പീഡനം തുടര്‍ന്നത്. അറസ്റ്റിലായപ്പോഴാണ് പീഡനവിവരം അന്‍സാഫ് പൊലീസിനോട് വെളിപ്പെടുത്തിയത്.

വിവാഹം കഴിച്ചുകൊള്ളാമെന്നാണ് അന്‍സാഫ് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് പെണ്‍കുട്ടി വഴങ്ങിക്കൊടുത്തത്. പീഡനത്തിനു അന്‍സാഫ് സ്വന്തം വീട് തന്നെയാണ് തിരഞ്ഞെടുത്തത്. പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നതോടെയാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന കിളിമാനൂര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഒടുവില്‍ അന്‍സാഫില്‍ അവസാനിച്ചത്.

അന്‍സാഫിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിവാഹം കഴിക്കുകയാണ് ഉദ്ദേശ്യമെന്നാണ് അന്‍സാഫ് പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ കേസ് ചുമത്തിയാണ് അന്‍സാഫിനെ റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ പൊലീസ് വിട്ടു.

പള്ളിക്കല്‍ സിഐ അജി ജി. നാഥിന്റെ നേതൃത്വത്തില്‍ എസ്ഐ അനില്‍ കുമാര്‍, ബിജുമോന്‍, പിങ്ക് പൊലീസിലെ വനിതാ എസ് ഐ അജിത എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. രാവിലെ നടന്ന അന്വേഷണത്തിനു രാത്രിയോടെയാണ് പരിസമാപ്തിയായത്. പെണ്‍കുട്ടിയെ അന്‍സാഫിനൊപ്പം തന്നെ പൊലീസ് കണ്ടെത്തുകയുമായിരുന്നു.

മൊഴിയെടുത്ത ശേഷം പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കളോടൊപ്പം വിട്ടയച്ചു. പോക്‌സോ പ്രകാരം യുവാവിനെതിരെ കേസെടുത്തു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Read more topics: # pocso case,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close