News

ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരന്‍!

തലസ്ഥാനത്ത് രണ്ട് വയസ്സുകാരനെ ഇടിച്ചു തെറിപ്പിച്ച് ആശുപത്രിയിലാക്കാതെ വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞ കാര്‍ ഡ്രൈവറുടെ വിവരങ്ങള്‍ പുറത്തായി. കേരളാ പൊലീസില്‍ നിന്നും അവധി എടുത്ത് പ്രവാസ ജീവിതം നയിക്കുന്ന കൊട്ടാരക്കര വെട്ടിക്കവല, പുലമണ്‍, സദാനന്തപുരം കിഴക്കേ വിളവീട്ടില്‍ സജി മാത്യൂവാണ് ക്രുരതയ്ക്ക് പിന്നിലെ വ്യക്തി.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലാക്കാതെ കടന്നുകളഞ്ഞ കാര്‍ ഡ്രൈവര്‍ക്കെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറുനാടന്‍ മലയാളി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ഇതിനായി കേരളാ സൈബര്‍ ഫീനിക്‌സ് എന്ന കൂട്ടായ്മയിലെ അംഗത്തിന്റെ സഹായവും ലഭിച്ചു.

കഴിഞ്ഞ മാസം 28 നാണ് തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം ഗാന്ധിപുരത്ത് വച്ച് സജി മാത്യുവിന്റെ മാരുതി ഡിസയര്‍ കാര്‍ രണ്ട് വയസ് മാത്രം പ്രായമുള്ള ആരുഷും മാതാവും സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആരുഷിന്റെ മുഖം റോഡില്‍ ഉരഞ്ഞ് ഗുരുതരമായി പരിക്കേറ്റു. മാതാവിനും പരിക്കേറ്റു. വാഹനം തട്ടിയിട്ടും വണ്ടി നിര്‍ത്തി ഇവരെ തിരിഞ്ഞുപോലും നോക്കാതെ കടന്നുകളയാന്‍ ശ്രമിച്ച സജിയെ അതുവഴി ബൈക്കില്‍ വന്ന രണ്ട് യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയും ആശുപത്രിയില്‍ കൊണ്ടുപോകാനും ആവിശ്യപ്പെട്ടു. ഇതോടെയാണ് അപകടത്തില്‍പെട്ടവരെ കാറില്‍ കയറ്റിയത്.

കാറില്‍ വച്ച് ഇയാള്‍ ഇവരെ വളരെ അധികം ശകാരിക്കുകയും വാഹനം മെല്ലെ ഓടിക്കാനും തുടങ്ങി. ഈ സമയം പരിക്കേറ്റ കുഞ്ഞ് വേദന കൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു. വേഗം വാഹനം ആശുപത്രിയിലേക്ക് വിടാന്‍ മാതാവ് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വീണ്ടും വാഹനത്തിന്റെ വേഗത കുറച്ചു. എനിക്ക് ഇങ്ങനയെ വണ്ടി ഓടിക്കാന്‍ കഴിയൂ. വേണമെങ്കില്‍ മറ്റേതെങ്കിലും വാഹനത്തില്‍ കയറിപ്പോകാന്‍ പറയുകയും ചെയ്തു. ഇതോടെ മാതാവ് കാര്‍ നിര്‍ത്താന്‍ ആവിശ്യപ്പെടുകയും കുഞ്ഞിനെ ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. ഈ സമയം ഇയാള്‍ കാറുമായി കടന്നുകളയുകയായിരുന്നു.

കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മൂന്ന് ദിവസത്തോളം ഐ.സി.യുവിലായിരുന്നു. മുംബൈയിലായിരുന്ന പിതാവ് നാട്ടിലെത്തിയതിന് ശേഷം അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്താന്‍ ശ്രമിച്ചു. ചാവടിമുക്കിലുള്ള ഓട്ടോറിക്ഷാ തൊഴിലാളികള്‍ സജിമാത്യുവിന്റെ കാര്‍ നമ്പര്‍ കുറിച്ചു വച്ചിരുന്നു. അവര്‍ അത് ആരുഷിന്റെ പിതാവ് അരവിന്ദ് സുധാകര്‍ക്ക് നല്‍കി. തുടര്‍ന്ന് അദ്ദേഹം ഉണ്ടായ സംഭവങ്ങളും കാര്‍നമ്പരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇയാളെ കണ്ടെത്താന്‍ സഹായിക്കണം എന്ന് അപേക്ഷിച്ചു.

 

Read more topics: # aarush accident, # accident case,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close