Kerala

എഎസ്‌ഐ തൂങ്ങിമരിച്ച നിലയലില്‍ കണ്ടെത്തി; ആലുവ തടിയിട്ട പറമ്പിലെ സ്റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറച്ച് ദിവസങ്ങളായി മെഡിക്കല്‍ ലീവിലായിരുന്ന ഇയാള്‍ കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍

കൊച്ചി: എഎസ്‌ഐ തൂങ്ങിമരിച്ച നിലയലില്‍. ആലുവ തടിയിട്ട പറമ്പിലെ സ്റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഎസ്‌ഐ ബാബുവിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി മെഡിക്കല്‍ ലീവിലായിരുന്നു. 

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കല്‍ ലീവില്‍ ആയിരുന്നു ബാബു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

 

Read more topics: # aluva, # committed suicide, # ASI,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close