News

നിയമസഭ കയ്യാങ്കളി കേസിലെ വിധി പറയൽ മാറ്റി

ന്യൂഡൽഹി : നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി. കേസിൽ വിശദമായ വാദം പൂർത്തിയായതോടെയാണ് വിധി പറയാൻ മാറ്റിയത്. അടുത്ത ആഴ്ച വിധി പ്രസ്താവമുണ്ടാകുമെന്നാണ് സൂചന.

വാദം ആരംഭിച്ചതു മുതൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു കോടതി ഉന്നയിച്ചത്. കേസ് പിൻവലിക്കുന്നതിൽ സർക്കാരിനുള്ള താത്പര്യം എന്താണെന്നും കോടതി ആരാഞ്ഞു. സുപ്രധാന കേസ് ആയതിനാലാണ് വിശദമായി വാദം കേട്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

 

Read more topics: # supreme court, # sivankutty mla,
Show More

Related Articles

Close