News

കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവ് കോന്നി അരൂര്‍ എറണാകുളം മഞ്ചേശ്വരം മണ്ഡലങ്ങള്‍ ഒക്ടോബര്‍ 21ന് പോളിങ് ബൂത്തിലേക്ക്; ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബര്‍ 21ന് നിയമസഭ തെരഞ്ഞെടുപ്പുകള്‍; രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി; ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്തെ 64 മണ്ഡലങ്ങളില്‍; എല്ലായിടത്തും ഫലപ്രഖ്യാപനം ഒക്ടോബര്‍ 24ന്; രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

ഡല്‍ഹി: രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേയും തിയതി പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവ് കോന്നി അരൂര്‍ എറണാകുളം മഞ്ചേശ്വരം മണ്ഡലങ്ങള്‍ ഒക്ടോബര്‍ 21ന് പോളിങ് ബൂത്തിലേക്ക് പോകും. ഒക്ടോബര്‍ 24ന് ആണ് ഫലപ്രഖ്യാപനം. ഹരിയാന മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 21നാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് ആണ്. വിവിധ സംസ്ഥാനങ്ങളിലെ 64 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണല്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു.ബിജെപി ഭരിക്കുന്ന ഗവണ്‍മെന്റുകളാണ് മഹാരാഷട്ര ഹരിയാന സംസ്ഥാനങ്ങളിലും അധികാരത്തില്‍ എന്നതാണ് ശ്രദ്ധേയം. രണ്ട് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച തീയതികളുടെ വിശദാംശങ്ങള്‍

വിജ്ഞാപനം - 27 സെപ്റ്റംബര്‍

പത്രികാസമര്‍പ്പണം - 4 ഒക്ടോബര്‍

സൂക്ഷ്മപരിശോധന - 5 ഒക്ടോബര്‍

പിന്‍വലിക്കാനുള്ള അവസാനതീയതി - 7

വോട്ടെടുപ്പ് - ഒക്ടോബര്‍ 21

വോട്ടെണ്ണല്‍ -ഒക്ടോബര്‍ 24

പാലാ ഉപതതെരഞ്ഞെടുപ്പ് കഴിയുന്നതിന് തൊട്ട് പിന്നാലെ കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് തന്നെ പോകും. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് മഡലങ്ങളില്‍ മഞ്ചേശ്വരം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് വിജയിച്ച് പോയവരാണ്. വിയൂര്‍ക്കാവില്‍ മുരളീധരന്‍ വടകര എംപിയും, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എംപിയായും ഹൈബി ഈഡന്‍ എറണാകുളം എംപിയായതിനാലും എഎം ആരിഫ് ആലപ്പുഴ എംപിയായപ്പോള്‍ അരൂരിലുമാണ് ഒഴിവ് വന്നത്. സിറ്റിങ് എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ മരണത്തിന് പിന്നാലെയാണ് മഞ്ച്വേരത്ത് ഒഴിവ് വന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ അരൂര്‍ ഒഴികെയുള്ള എല്ലാം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്.

 

Read more topics: # Assembly Elections 2019 Dates,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close