News
പേരാമ്പ്രയില്‍ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം

കോഴിക്കോട് : പേരാമ്പ്രയിൽ പോളിടെക്നിക് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. പേരാമ്പ്ര സ്വദേശിയായ അഭിനവിനാണ് മർദ്ദനമേറ്റത്. എസ്എഫ്ഐക്കാർ ഉൾപ്പെട്ട ഒരു സംഘമാണ് തന്നെ ആക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ അഭിനവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻപ് മേപ്പാടി പോളിടെക്നിക് കോളേജിലുണ്ടായ ആക്രത്തിൽ എസ്എഫ്ഐ വനിതാ നേതാവ് അപര്‍ണ ഗൗരിക്ക് മര്‍ദ്ദനത്തില്‍ പരുക്കേറ്റിരുന്നു. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപര്‍ണയെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് മറ്റൊരു വിദ്യാർത്ഥിക്ക് നേരെകൂടി ആക്രമണമുണ്ടായത്. കോളെജില്‍ 'ടാബിയൊക്ക്' എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘമാണ് അപര്‍ണയെ അക്രമിച്ചതിന് പിന്നിലെന്നാണ് എസ്എഫ്ഐ ആരോപണം. യൂണിയന് തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ആക്രമണം. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു.