Kerala
മൊഴികളില്‍ വൈരുദ്ധ്യം
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ബാലഭാസ്കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നു എന്ന് ലക്ഷ്മി. ഡ്രൈവര്‍ അര്ജുന് ആണ് കാര്‍ ഓടിച്ചിരുന്നത്. ലക്ഷ്മിയും മകളുമാണ് മുന്‍ സീറ്റില്‍ ഉണ്ടായിരുന്നത്. കൊല്ലം വരെ താനാണ് വണ്ടി ഓടിച്ചതെന്നും അതുകഴിഞ്ഞ് ബാലഭാസ്കര്‍ വണ്ടി ഓടിക്കുകയായിരുന്നു എന്ന ഡ്രൈവര്‍ വിഷ്ണുവിന്റെ മൊഴികള്‍ക്ക് വിരുദ്ധമാണ് ലക്ഷ്മിയുടെ മൊഴി. ഇത് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന വാദത്തെ ബലപ്പെടുത്തുന്നു.