Sports
അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ ബാറ്റിംഗ്; ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബൗളിംഗ് തിരഞ്ഞെടുത്തു

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ്. ബംഗ്ലാദേശ് 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തു.ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയെ വിറപ്പിച്ചതിന്റെ കരുത്തിലാണ് അഫ്ഗാന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശിന് നെഞ്ചിടിപ്പ് കൂടുതലാണ്.
ബംഗ്ലാദേശിന് പ്രതീക്ഷ ഷാക്കിബ് അല്‍ ഹസന്റെ ഫോമിലാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമായി മികച്ച ഫോമിലാണ് ഷാക്കിബ് അല്‍ ഹസന്. മുഷ്ഫിഖുര്‍ റഹീം ഫോം കണ്ടെത്തിയതും ബംഗ്ലാദേശിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഓസ്ട്രേലിയക്കെതിരെ വലിയ സ്കോര്‍ നേടിയെങ്കിലും 330 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ ടീമിന് സാധിച്ചിരുന്നു. അസ്ഗര്‍ അഫ്ഗാന്, മുഹമ്മദ് നബി, ഹസ്രത്തുള്ള സസായ്, ഗുല്‍ബാദിന്‍ നയ്യീബ് എന്നിവരിലാണ് അഫ്ഗാന്റെ പ്രതീക്ഷ.