Sports

ലോകകപ്പ് സെമിയില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകര്‍ച്ച; രോഹിതും രാഹുലും കോലിയും മടങ്ങിയത് ഓരോ റണ്‍ വീതം നേടി; തകര്‍പ്പന്‍ ബൗളിങ്ങില്‍ ഇന്ത്യയെ ഞെട്ടിച്ച് മാറ്റ് ഹെന്റിയും ട്രെന്റ് ബോള്‍ട്ടും; കൂട്ടത്തകര്‍ച്ചയില്‍ ഞെട്ടി ക്രിക്കറ്റ് ആരാധകര്‍

മാഞ്ചസ്റ്റർ: ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ലോർഡിലേക്ക് പോകാനൊരുങ്ങി വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ച. ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിച്ച രോഹിതാണ് ആദ്യം പുറത്തായത്. മാറ്റ് ഹെന്റിയുടെ പന്തിൽ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. നായകൻ വിരാട് കോലിയുടേതായിരുന്നു അടുത്ത ഊഴം. ബോൾട്ടിന്റെ പന്തി്ൽ നായകൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി. രാഹുലിനെ കീപ്പറുകളുടെ കയ്യിലെത്തിച്ച് മൂ്‌നാം പ്രഹരവും ഏല്പിച്ചു. പതിയെ താളം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ കാർത്തിക്കും വീണു. ഇന്ത്യ 24ന് നാല്. നാല് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. നേരത്തെ, മഴമൂലം റിസർവ് ദിനത്തിലേക്കു നീണ്ട ഇന്നിങ്‌സിനൊടുവിലാണ് ന്യൂസീലൻഡ് ഇന്ത്യയ്ക്കു മുന്നിൽ 240 റൺസ് വിജയലക്ഷ്യമുയർത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് ആണ് നേടിയത്. നായകൻ കെയിൻ വില്യംസൺ റോസ് ടെയ്ലർ എന്നിവർ അർധ സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി ബുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.റിസർവ് ദിനത്തിലേക്ക് മാറിയ മത്സരത്തിൽ അവസാന 3.5 ഓവറിൽ 3 വിക്കറ്റ് കൂടി നഷ്ടപ്പെടുത്തിയ ന്യൂസിലാൻഡ് 28 റൺസ് കൂടിയാണ് ചേർത്തത്. റോസ് ടെയ്ലർ 74(90) ടോം ലഥാം 10(11) മാറ്റ് ഹെന്റി 1(2) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാൻഡിന് ഇ്ന്ന് നഷ്ടമായത്

.ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഇന്നിങ്‌സ് അവസാനിക്കുന്നതിന് 3.5 ഓവർ ബാക്കിയുള്ളപ്പോഴാണ് മഴ എത്തയത്. മഴ കാരണം കളി നിർത്തുമ്പോൾ 46.1 ഓവറിൽ 211ന് 5 എന്ന നിലയിലാണ് കിവീസ്. റിസർവ്വ് ദിനമായ നാളെ ഇതേ സ്‌കോറിന്റെ ബാക്കിയായിട്ടായിരിക്കും മത്സരം പുനരാരംഭിക്കുക. റോസ് ടെയ്‌ലർ 67*(85), ടോം ലഥാം 3*(4) എന്നിവരാണ് ക്രീസിൽ. മത്സരത്തിൽ മഴ എത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.ഏതെങ്കിലും തരത്തിൽ മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ ഇന്നത്തെ കളി നാളത്തേക്ക് മാറ്റാൻ തീരുമാനം എടുക്കുകയായിരുന്നു

അർധ സെഞ്ച്വറി നേടിയ നായകൻ കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ എന്നിവരുടെ മികവിലാണ് ന്യൂസിലാൻഡ് ഭേദപ്പെട്ട സ്‌കോറിൽ എത്തി നിൽക്കുന്നത്. തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ കിവികളെ വരിഞ്ഞ് മുറുക്കി. ആദ്യ ഓവറുകളിൽ ബുംറ ഭുവനേശ്വർ സഖ്യത്തെ ക്ഷമയോടെ നേരിട്ട ന്യൂസിലാൻഡിന് റൺ വേഗത കൂട്ടാനായില്ല. ഇടയ്ക്ക് മെച്ചപ്പെട്ട സ്‌കോറിലേക്ക് പോകുന്നു എന്ന് തോന്നിച്ചെങ്കിലും വീണ്ടും തകർച്ചയെ നേരിടുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മോശം തുടക്കമായിരുന്നു. ജസ്പ്രീത് ബുംറ ഭുവനേശ്വർ കുമാർ എന്നിവരുടെ ഓവറുകളിൽ റൺ കണ്ടെത്താൻ ആദ്യം മുതൽ കിവീസ് ബാറ്റസ്മാന്മാർ ബുദ്ധിമുട്ടി. ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ പോയതിന് ശേഷം രണ്ടാം വിക്കറ്റിൽ ഹെന്റി നിക്കോൾസ് 28(51) കെയിൻ വില്യംസൺ 67(95) എന്നിവർ ചേർന്ന് രണ്ടാം വിക്കറ്റിൽ 68 റൺസ് ചേർത്തെങ്കിലും നിരവധി ഓവറുകൾ വേണ്ടി വന്നു. ജഡേജയുടെ പന്തിൽ നിക്കോൾസ് പുറത്തായതിന് പിന്നാലെ എത്തിയ റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് വില്യംസൺ സ്‌കോർ ഉയർത്തി. 36ാം ഓവറിലെ രണ്ടാം പന്തിൽ ചഹാലിന് വിക്കര്‌റ് സമ്മാനിച്ച് വില്യംസൺ മടങ്ങുമ്പോൾ കിവീസ് സ്‌കോർ 134ന് 3. പിന്നീട് വന്ന ജെയിംസ് നീഷം 12(18) കോളിൻ ഡി ഗ്രാൻഡ് ഹോം 16(10) എന്നിവർ പെട്ടെന്ന് മടങ്ങി.ഏഴാമനായിട്ടാണ് വിക്കറ്റ് കീപ്പർ ടോം ലഥാം ക്രീസിലെത്തിയത്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ സെമി ഫൈനലിന് ഇറങ്ങിയത്. കുൽദീപ് യാദവിന് പകരം കഴിഞ്ഞ മത്സരത്തിൽ വിശ്രമിച്ച ചഹൽ തിരികെ എത്തി. ന്യൂസിലാൻഡ് ടീമും ഒരു മാറ്റത്തോടെയാണ് ഇറങ്ങിയത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ ടീമിൽ ഇടം പിടിച്ചു. മഴ കാരണം കളി നിർത്തുമ്പോൾ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, ഹാർദ്ദിക് പാണ്ഡ്യ, ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയിട്ടുണ്ട്.

പ്രാഥമിക റൗണ്ടിൽ, കളിച്ച എട്ടിൽ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലൻഡ് ഒടുവിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി ലോകേഷ് രാഹുലും ഫോമിലെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടും. നേരത്തെ മാഞ്ചസ്റ്ററിൽ രണ്ട് മത്സരങ്ങൾ ഈ ലോകകപ്പിൽ ഇന്ത്യ കളിച്ചിരുന്നു പാക്കിസ്ഥാനും വെസ്റ്റിൻഡീസിനുമെതിരെ. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. മധ്യ നിരയിൽ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇറങ്ങിയത്. എന്നാൽ ബംഗ്ലാദേശിനെതിരെ ഇവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close