News
ഇറ്റാലിയന്‍ ഭാഷയില്‍ ലോകത്തോട് ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകള്‍

വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ അവസാനവാക്കുകള്‍ 'കര്‍ത്താവെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു' എന്നായിരുന്നുവെന്ന് സെക്രട്ടറി ആര്‍ച്ച്ബിഷപ് ഗെയോര്‍ഗ് ഗാന്സൈ്വന്റെ വെളിപ്പെടുത്തല്‍. ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതി ഇറ്റാലിയന്‍ സമയം രാവിലെ ഒന്‍പത് മുപ്പത്തിനാലിനായിരുന്നു എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം.
വിയോഗത്തിന് ഏകദേശം ആറു മണിക്കൂര്‍ മുന്‍പ് വെളുപ്പിനെ മൂന്നു മണിയോടെയാണ് മാര്‍പ്പാപ്പ തന്റെ ഈ ലോകജീവിതത്തിലെ അവസാന വാക്കുകള്‍ ഉരുവിട്ടത്.എപ്പോഴും ദൈവസ്നേഹം മുറുകെ പിടിച്ചിരുന്ന പാപ്പായുടെ വാക്കുകളും അതുതന്നെയായിരുന്നു,
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു- 'കര്‍ത്താവെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു!' അരികത്തുണ്ടായിരുന്ന ശുശ്രൂഷകന് ആ അവസാനവാക്കുകള്‍ റെക്കോഡ് ചെയ്തു. അദ്ദേഹത്തില്‍ നിന്നുയര്‍ന്ന അവസാനത്തെ വാക്കുകളായിരുന്നു ഇത്.