News

ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രി ഭവദ് ചൗധരി

അന്താരാഷ്ട്ര സമ്മര്‍ദ്ദം താങ്ങാനാകാതെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയോടുള്ള നിലപാടില്‍ പാകിസ്താന്‍ മാറ്റുന്നു. ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രി ഭവദ് ചൗധരി വ്യക്തമാക്കി. പാകിസ്ഥാന്‍ സാമ്പത്തിക സഹായവും ഒളിത്താവളം അടക്കം നല്‍കി വളര്‍ത്തിയെടുത്ത ജയ്ഷ അടക്കമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് നേരെ നടപടിയുണ്ടാകുമെന്നാണ് അദ്ദേഹത്തന്റെ പ്രസ്താവനയില്‍ പറയുന്നത്.  എന്നാല്‍ ഇത്തരം നടപടികള്‍ക്ക് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സമയപരിധി സ്വീകാര്യമല്ലെന്നും ചൗധരി അറിയിച്ചു. ഇന്ത്യ തെളിവ് നല്‍കിയാല്‍ ജെയ്ഷെ ഭീകരര്‍ക്ക് എതിരെ നടപടി എടുക്കാമെന്നായിരുന്നു പാകിസ്ഥാന്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ 40 സൈനികരുടെ ജീവന്‍ എടുത്തത് ജെയ്ഷെ മുഹമ്മദ് അല്ലെന്നും പാകിസ്ഥാന്‍ വാദിച്ചിരുന്നു. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പാ്കിസ്ഥാന്റെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഭീകരര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇതിന് കൂടുതല്‍ സമയം വേണമെന്നും പാകിസ്ഥാന്‍ പറയുമ്പോള്‍ അതില്‍ എത്രത്തോളം  ആധികാരികത ഉണ്ടെന്ന് സംശയം ബാക്കിയാണ്. ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ എത്ര സമയം വേണമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുമില്ല. അതേസമയം, മസൂദ് അസര്‍ മരിച്ചെന്ന് അഭ്യൂഹം ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗം തള്ളിതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതോടെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ പാകിസ്ഥാനെ കൈയൊഴിയാന്‍ സാധ്യത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ലോക രാജ്യങ്ങളുടെ ആവശ്യം പാകിസ്ഥാന്‍ എതിര്‍ത്തേക്കില്ല. അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി ഈയാഴ്ച പരിഗണിക്കാനിരിക്കെയാണ് പാകിസ്ഥാന്റെ നിര്‍ണ്ണായ നീക്കം. അസ്ഹര്‍ മരിച്ചെന്ന് പ്രചരിപ്പിച്ച് യുഎന്‍ നടപടി വൈകിപ്പിക്കാനുള്ള പാളിപോയ സാഹചര്യത്തിലാണ് തല്‍ക്കാലത്തേയ്ക്കെങ്കിലും അസ്ഹറിനെ തള്ളാമെന്ന തീരുമാനത്തില്‍ പാകിസ്ഥാന്‍ എത്തുന്നത്. ഭീകരര്‍ക്കെതിരെ നടപടി എടുക്കുംവരെ പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന ഇന്ത്യ നിലപാട് എടുത്തതോടെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന പാകിസ്താന്‍ പൂര്‍ണ്ണമായി പ്രതിരോധത്തിലാണ്.പുല്‍വാമയില്‍ ചാവേറാക്രമണം നടത്തി 40 സൈനികരുടെ ജീവന്‍ എടുത്ത ജെയ്ഷ മുഹമ്മദിന് ആക്രമണത്തില്‍ പങ്കില്ലെന്ന് അറിയിച്ച് പാക് വിദേശകാര്യ മന്ത്രി ഖുറേഷി രംഗത്ത് എത്തിയിരുന്നു. ഇതിന് പുറമേ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിന് മാരക രോഗമാണെന്നും പുറത്തിറങ്ങാന്‍ പോലും ആകാത്ത തരത്തില്‍ മാരക രോഗമാണെന്നും വാദിച്ചു. ഈ വാദങ്ങള്‍ക്കും ഇന്ത്യയെ കുലുക്കാന്‍ ആയില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസ്ഹര്‍ മരിച്ചെന്ന് വ്യാജ പ്രചാരണവും അഴിച്ചു വിട്ടു. പിന്നാലെ അസ്ഹറിന്റെ മരണത്തെ തള്ളി ജെയ്ഷ രംഗത്ത് എത്തിയതോടെ പാക് ഭരണകൂടത്തിന്റെ ആ തന്ത്രവും പാളി. പാലൂട്ടി വളര്‍ത്തിയ ഭീകരനെ സംരക്ഷിക്കാനുള്ള എല്ലാ നീക്കവും പൊളിഞ്ഞതോടെ ഭീകരര്‍ക്കെതിരെയുള്ള സമീപനം അല്‍പ്പമൊന്ന് മാറ്റി പിടിക്കാമെന്ന് നിലപാടിലാണ് പാകിസഥാന്‍ എന്നാണ് അറിയുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം കടുത്തതോടെ ഉപരോധ ഭീഷണി അടക്കം നിലനില്‍ക്കുന്നതിനാല്‍ മസൂദ് അസറിനെ തല്‍ക്കാലത്തേയ്ക്കും തള്ളാതെ വയ്യ പാകിസ്ഥാന്. അത് കൊണ്ട് തന്നെ ജെയ്ഷെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയത്തെ പാക്കിസ്ഥാന്‍ പോലും എതിര്‍ക്കില്ലെന്ന സൂചനയുമുണ്ട്. രാജ്യാന്തര സമ്മര്‍ദം കണക്കിലെടുത്തുള്ള തന്ത്രപരമായ നീക്കത്തിനു പാക്കിസ്ഥാന്‍ തയാറായില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന ഭയവും ഇമ്രാന്‍ സര#ക്കാരിനെ വലയ്ക്കുന്നുണ്ട്. ബാലാക്കോട്ട് ആക്രമണത്തില്‍ 250ല്‍ അധികം ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നറിയിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഭീകരര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിയുടെ ആദ്യപ്രതികരണമാണിത്. അഹമ്മദാബാദില്‍ നടന്ന ലക്ഷ്യ ജിറ്റോ എന്ന പ്രചരണ പരിപാടിയിലാണ് ഷാ സംഭവത്തില്‍ പ്രതികരണം അറിയിച്ചത്. രാജ്യത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന പ്രധാന അക്രമണങ്ങളായ ഉറി ഭീകരാക്രമണത്തെ പറ്റിയും പുല്‍വാമ ആക്രണത്തെ പറ്റിയും ഷാ പരിപാടിയില്‍ പറഞ്ഞിരുന്നു.ഇന്ത്യന്‍ സര്‍ക്കാര്‍ സര്‍ക്കിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് അടക്കമുള്ള കാര്യങ്ങള്‍ ഷാ ചൂണ്ടിക്കാട്ടി. 'പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കില്ലെന്നാണ് ഏനരും കരുതിയിരുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചത്. ആക്രമണം നടന്ന് പതിമൂന്നാം ദിവസം വ്യോമാക്രമണത്തിലൂടെ 250 ഭീകരരെയാണ് ഇന്ത്യ വധിച്ചത്. 

അതും നമ്മുടെ ഭാഗത്ത് നിന്നും ഒരു ജീവന്‍ പോലും പൊലിയാതെ. കഴിഞ്ഞ മാസം 28ന് ബാംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി ആക്രമണത്തെ പറ്റി വിശദീകരിക്കണമെന്നും എത്ര ഭീകകര്‍ കൊല്ലപ്പെട്ടെന്നും സ്ഥലം സൈനികര്‍ ആരെങ്കിലും മരിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

Read more topics: # pakistan, # jaish e mohammed,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close