News

ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബിജെപി നേതാവ്; മഹാത്മഗാന്ധി പാകിസ്ഥാന്റെ രാഷട്രപിതാവെന്ന് ഭോപ്പാല്‍ ബിജെപി നേതാവ് അനില്‍ സൗമിത്ര

ഗാന്ധിജിയെ അപമാനിച്ച് വീണ്ടും ബിജെപി നേതാവ്. മഹാത്മഗാന്ധി പാകിസ്ഥാന്റെ രാഷട്രപിതാവെന്ന് അനില്‍ സൗമിത്ര. അതേ സമയം കഴിഞ്ഞ ദിവസം ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി   പ്രഗ്യാ സിംങിന് പിന്നാലെ ഗോഡ്സെ പരാമര്‍ശത്തില്‍ അനുകൂല നിലപാടുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയിരുന്നു.

മഹാത്മാഗാന്ധി ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് പ്രജ്ഞാസിങ് ഠാക്കൂറിന്റെ പരാമര്‍ശം. ഗോഡ്‌സെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കുമെന്നും  ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രജ്ഞാസിങ് പറഞ്ഞിരുന്നു.

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ പ്രഗ്യാ സിങ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോടാണ് പ്രഗ്യയുടെ പ്രതികരണം.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close