News

ഡിഎന്‍എ പരിശോധനയ്ക്ക് നിറപറ മുതലാളി സമ്മതം പ്രകടിപ്പിച്ചിട്ടും അതു മാത്രം നടന്നില്ല; സീമയുടെ വയറ്റിലെ കുട്ടിയുടെ അച്ഛനെ ശാസ്ത്രീയമായി കണ്ടെത്താതെ കള്ളക്കളികള്‍ നടക്കുന്നത് ഒത്തുതീര്‍പ്പിന്റെ ഭാഗം; പ്രധാന പ്രതിയെ അറസ്റ്റിലാകുന്നതിന് മുമ്പ് സീമയ്ക്ക് ജാമ്യം കിട്ടിയതിലും അസ്വാഭാവികത; കേസില്‍ നിന്ന് പിന്മാറില്ലെന്ന് പരസ്യമായി ബിജു കര്‍ണ്ണന്‍ വിശദീകരിക്കുമ്പോഴും അന്വേഷണത്തില്‍ നിറയുന്നത് അസ്വാഭാവികതകള്‍; വാദിയും പ്രതിയും വീമ്പ് പറയുമ്പോഴും ഗര്‍ഭം കാട്ടിയുള്ള പണം തട്ടിപ്പ് കേസ് അട്ടിമറിയിലേക്കോ?

വ്യവസായി ബിജു കര്‍ണ്ണനെ ഭീഷിണിപ്പെടുത്തി അര കോടിയോളം രുപ തട്ടിയെടുത്ത കേസ്സില്‍ അറസ്റ്റിലിയ ചാലക്കുടി സ്വദേശിനി സിമയ്‌ക്കൊപ്പം താമസിച്ചിവന്നിരുന്ന അജീര്‍ ഹുസൈനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പെരുമ്പാവൂര്‍ സി ഐ ഫൈസല്‍. അതിനിടെ കേസ് ഒത്തുതീര്‍പ്പിലെത്തുമെന്നും സൂചനയുണ്ട്. ഡിഎന്‍എ പരിശോധനയിലേക്ക് കാര്യങ്ങള്‍ എത്താത്തത് അതുകൊണ്ടാണ്. പൊലീസും കേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശ്രമിച്ചില്ല. യുവതിയുടെ വയറ്റിലുള്ള കുട്ടിയുടെ അച്ഛന്‍ ആരെന്നത് ഈ കേസില്‍ നിര്‍ണ്ണായകമാണ്.

കേസില്‍ 4 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ സീമയുള്‍പ്പെടെ 3 പേരെ പരാതി ബിജു പരാതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. സീമയെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസെത്തിയപ്പോള്‍ ഇയാള്‍ രക്ഷപെട്ടെന്നാണ് പുറത്തുവന്നിട്ടുള്ള സൂചന.എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ കണ്ടെത്താന്‍ വ്യാപക അന്വേഷണം നടത്തിവരികയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പണം നഷ്ടപ്പെട്ടത് സംബന്ധിച്ചുമാത്രമാണ് പരാചതിയെന്നും ഇതുപ്രകാരം അന്വേഷണം നടത്തിയെന്നും സീമയും കൂട്ടാളികളും പണം കൈക്കലാക്കിയതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ ലഭ്യമായ സാഹചര്യത്തിലാണ് അറസ്റ്റെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

കേസില്‍ പ്രധാന പ്രതിയായ അജീര്‍ ഹുസൈന്‍ അറസ്റ്റിലായിട്ടില്ല. അതിന് മുമ്പ് തന്നെ സീമയ്ക്ക് ജാമ്യം കിട്ടി. പ്രോസിക്യൂഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ഇതെന്ന ആരോപണം സജീവമാണ്. കേസ് ഒതുക്കി തീര്‍ക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ആരോപണം. അതിനിടെ ഗര്‍ഭിണിയെന്ന പരിഗണനയിലാണ് സീമയ്ക്ക് ജാമ്യം കിട്ടിയതെന്ന് പൊലീസും സൂചന നല്‍കുന്നു. ഇതായാലും നിറപറ അരി മുതലാളിയുടെ പരാതിയില്‍ പൊലീസ് വലിയൊരു അന്വേഷണം ഇപ്പോള്‍ നടത്തുന്നില്ലെന്നതാണ് ലഭിക്കുന്ന സൂചന.

താന്‍ ഗര്‍ഭിണിയാണെന്നും വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്നും തങ്ങള്‍ തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നെന്നും അതിനാലാണ് പണം നല്‍കിയതെന്നും മറ്റുമായിരുന്നു സീമ പൊലീസില്‍ വെളിപ്പെടുത്തിയിരുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഡി എന്‍ എ ടെസ്റ്റ് നടത്തി താന്‍ ഇക്കാര്യം പുറം ലോകത്തെ അറിയിക്കുമെന്നും പത്രസമ്മേളനം വിളിച്ച് ഇക്കാര്യം മാധ്യമങ്ങളെ അറിക്കുമെന്നെല്ലാം സീമ പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ വെല്ലുവിളിച്ചതായും മറ്റുമുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സീമയുടെ പരാമര്‍ശങ്ങള്‍ പൊലീസ് തള്ളി. ഒരിക്കല്‍ ഹോട്ടലില്‍വച്ച് കണ്ടുവെന്നുള്ളത് ശരിയാണെന്നും ഈ ദിവസവും ഇപ്പോഴത്തെ സീമയുടെ ഗര്‍ഭാവസ്ഥയും തമ്മില്‍ യോജിച്ച് പോകുന്നില്ലന്നുമാണ് പൊലീസ് കണ്ടെത്തല്‍.

സീമയുടെ ആരോപണങ്ങള്‍ ശരിയല്ലന്നും താന്‍ ഡി എന്‍ പിരശോധനയ്ക്ക് തയ്യാറാണെന്നും ബിജു കര്‍ണ്ണന്‍ വാക്കാല്‍ പൊലീസില്‍ വെളിപ്പെടുത്തിയതായ വിവരവും ഇതിനകം പുറത്തുവന്നിരുന്നു. എന്നാല്‍ തുടര്‍നീക്കങ്ങള്‍ നടന്നതായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതിനിടെയാണ് കേസ് ഒത്തുതീര്‍പ്പിലായെന്ന വാര്‍ത്ത പുറത്തു വരുന്നത്. പരാതിയുമായി ബിജു കര്‍ണ്ണന്‍ മുന്നോട്ട് പോകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിറപറ അരി മുതലാളി സമ്മതിക്കുന്നില്ല. നിയമ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്.

തന്റെ ഗര്‍ഭത്തിന് ഉത്തരവാദി ബിജുവാണെന്ന് തെളിക്കുന്നതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സീമ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു തെളിവ് ശേഖരണത്തിനായി പെരുമ്പാവൂര്‍ പൊലീസ് സീമയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഈയവസരത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സീമ ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നാണ് അറിയുന്നത്. അന്ന് മണിക്കൂറികളോളം ചോദ്യം ചെയ്തെങ്കിലും ഇതുവരെ തന്റെ കൈവശമെത്തിയ തുക ഏതുവഴിക്ക് ചിലവഴിച്ചു എന്ന കാര്യത്തില്‍ ഇവര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല.15 ലക്ഷത്തോളം രൂപ സ്ഥലം വാങ്ങുന്നതിനായി ചിലവഴിച്ചു എന്നും ബാക്കി തുക ചികത്സയ്ക്കായി വിനയോഗിച്ചു എന്നും മറ്റുമാണ് സീമ പൊലീസില്‍ സമ്മതിത്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close