News

ഭാര്യയുടെ കണ്ണുവെട്ടിച്ച് ബിൽ ഗേറ്റ്സ് കാമുകിയെ കാണുവാൻ പോയത് പല പല കാറുകളില്‍

ന്യൂയോർക്ക്:  മൈക്രോസോഫ്റ്റ് സ്ഥാപകനും അമേരിക്കൻ കോടീശ്വരന്മാരില്‍ ഒരാളുമായ ബിൽ ഗേറ്റ്സ് ഭാര്യയുടെ കണ്ണുവെട്ടിച്ച് തന്റെ കാമുകിയെ കാണുവാൻ പോയിരുന്നത് സ്വന്തം കാർ ഉപയോഗിക്കാതെ ആയിരുന്നുവെന്ന് മൈക്രോസോഫ്റ്റ് ജീവനക്കാരെ ഉദ്ധരിച്ച് വാനിറ്റി ഫെയർ വാരിക റിപ്പോർട്ട് ചെയ്തു. രാവിലെ വീട്ടിൽ നിന്നും തന്റെ മെഴ്സിഡസ് കാറിൽ ജോലിസ്ഥലത്ത് എത്തുന്ന ഗേറ്റ്സ് കുറച്ചു കഴിഞ്ഞ് തന്റെ അസിസ്റ്റൻ്റ് കൊണ്ടു വരുന്ന സ്വർണ്ണനിറത്തിലുള്ള പോർഷെ കാറിൽ പുറത്തേക്ക് പോകുമായിരുന്നുവെന്നും ഇത് തന്റെ കാമുകിയെ കാണുന്നതിന് വേണ്ടിയായിരുന്നുവെന്നും ബിൽ ഗേറ്റ്സിന്റെ തന്നെ ഒരു ജോലിക്കാരൻ വാരികയുടെ പ്രതിനിധിയോട് പറഞ്ഞു. 

കഴിഞ്ഞ മാസമാണ് 65 ക്കാരനായ ബിൽ ഗേറ്റ്സും ഭാര്യ മെലീൻഡ ഗേറ്റ്സും തങ്ങളുടെ 27വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് ലോകത്തെ അറിയിച്ചത്.തുടർന്ന് തന്റെയൊപ്പം ജോലി ചെയ്തിരുന്ന സ്ത്രീകളോടൊപ്പം ഗേറ്റ്സിനുണ്ടായിരുന്ന അവിഹിതബന്ധങ്ങളെ കൂറിച്ചുള്ള വാർത്തകൾ പുറത്തുവരികയായിരുന്നു. ഗേറ്റ്സ് തന്റെ ഒരു സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉണ്ടായതിനെതുടർന്ന് 2019ൽ മൈക്രോസോഫ്റ്റ് ഡയറക്ടർ ബോർഡ് അംഗത്വം ഗേറ്റ്സിന് രാജി വയ്‌ക്കേണ്ടി വന്നിരുന്നു.അതിനിടെ ഗേറ്റസിന് മറ്റ് സ്ത്രീകളുമായുള്ള വഴി വിട്ട ബന്ധം അന്വേഷിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ മെലിൻ‌യുടെ സുഹൃത്തുക്കളിൽ ഒരാൾ ഒരു സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മെലിൻ‌ഡ ഈ വാർത്ത ശക്തമായി നിഷേധിച്ചു.

 

Show More

Related Articles

Close