News

ബംഗാളിലെ അഞ്ച് മണ്ഡലങ്ങളില്‍ റീപോളിങ് ആവശ്യപ്പെട്ട് ബിജെപി; അക്രമ സംഭവങ്ങളെ കുറിച്ച് നീതിയുക്തമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്നും ബിജെപി

ബംഗാളിലെ അഞ്ച് മണ്ഡലങ്ങളില്‍ റീപോളിങ് ആവശ്യപ്പെട്ട് ബിജെപി.  അക്രമ സംഭവങ്ങളെ കുറിച്ച് നീതിയുക്തമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ബംഗാളിലും പഞ്ചാബിലും പരക്കെ സംഘര്‍ഷം നടന്നിരുന്നു. ഈ അവസരത്തിലാണ് അഞ്ച് മണ്ഡലങ്ങളില്‍ തെരഞ്ഞെപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപിച്ച് റീപോളിങ് ആവശ്യപ്പെടുന്നത്. 

ബംഗാളിലെ ബര്‍സാത്തില്‍ ബിജെപി ഓഫീസുകള്‍ അക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. മഥുരാപൂരിലും നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇസ്ലാംപൂരിലും ബോംബേറ് ഉണ്ടായി. ബാസിര്‍ഹട്ടിന് പുറമെ ഡയമണ്ട് ഹാര്‍ബര്‍ മേഖലകളിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തുകള്‍ക്ക് നേരെ അക്രമം നടത്തിയിരുന്നു.

 

Read more topics: # bjp, # west bengal, # repolling,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close