India

വിക്ഷേപണത്തിനിടെ തകര്‍ന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍

പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്ന് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. തിങ്കളാഴ്ട ഒഡിഷ തീരത്ത് നടന്ന ടേയ്ക്ക് ഓഫിന് പിന്നാലെയാണ് സംഭവം. 450 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ കഴിവുള്ള മിസൈലിന്റെ പുതിയ വകഭേദത്തിന്റെ പരീക്ഷണത്തിനിടയിലാണ് സംഭവം. പരീക്ഷണ വിക്ഷേപണത്തിന്റെ പരാജയ കാരണങ്ങള്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും ബ്രഹ്മോസ് എയ്റോസ്പേസ് കോര്‍പ്പറേഷന്റെയും സംയുക്ത സംഘം വിശകലനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

 

Read more topics: # brahmose,
Show More

Related Articles

Close