News

പത്ത് മാസമായി ശമ്പളമില്ല; മനംനൊന്ത് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ഓഫീസ് കെട്ടിടത്തിൽ ജീവനൊടുക്കിയത് വണ്ടൂർ സ്വദേശി രാമകൃഷ്ണൻ; മരണം നിർബന്ധിത പിരിച്ചുവിടലിൽ മനംനൊന്തെന്ന നിഗമനത്തിൽ പൊലീസ്

 പത്ത് മാസമായി ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു. വണ്ടൂർ കാപ്പിൽ മച്ചിങ്ങപൊയിൽ സ്വദേശി കുന്നത്ത് വീട്ടിൽ രാമകൃഷ്ണനാണ് (52) നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചത്. പാർട്ടം സ്വീപ്പർ ആയിരുന്ന രാമകൃഷ്ണൻ രാവിലെ എട്ടരയോടെ ഓഫീസിൽ എത്തി ജോലി ചെയ്യുന്നതിനടയിൽ ഉദ്യോഗസ്ഥർ പുറത്ത് പോയ സമയം ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിട്ടില്ല. കൂടാതെ ആറ് മണിക്കൂർ ജോലി ഒന്നര മണിക്കൂർ ആയി കുറച്ചും ജോലി ദിവസം പതിനഞ്ച് ദിവസമാക്കി കുറച്ചും, പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതർ. തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണൻ ആത്മഹത്യ ചെയതതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ഭാര്യ: നിർമ്മല. വൈഷ്ണവ്, വിസ്മയ എന്നിവർ മക്കളാണ്. കഴിഞ്ഞ മുപ്പതു വർഷമായി നിലമ്പൂർ ഓഫീസിൽ ജീവനകാരനാണ് രാമകൃഷ്ണൻ.

ബി.എസ്.എൻ.എൽ ജീവനക്കാർക്ക് സ്വയം വിരമിക്കാനുള്ള വിആർഎസ് പദ്ധതിക്ക് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. ഇതോടെ കരാർ ജീവനക്കാരടക്കമുള്ള പലരും പ്രതിസന്ധിയിലായിരുന്നു.

Read more topics: # financial crisis, # suicide, # bsnl,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close