News

യുവാക്കള്‍ക്ക് ലഘുലേഖകളും വലിയ ബാനറുകളും നല്‍കിയതും ഉണ്ണിയെന്ന് പൊലീസ് പക്ഷം; യുഎപിഎ കേസില്‍ കുരുക്കു മുറുകുന്നു?

കോഴിക്കോട് സിപിഎം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റു ചെയ്ത സംഭവത്തില്‍ കുരുക്ക് മുറുക്കുന്നു. കേസില്‍ പ്രതികളാ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാള്‍ മാവോയിസ്റ്റാണെന്നാണ് പൊലീസ് വാദം. കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റു ചെയ്ത സ്ഥലത്തിന് തൊട്ടടുത്ത് ഫുട്ബോള്‍ ടെര്‍ഫിലെ സിസിടിവി ദൃശ്യമാണ് ലഭിച്ചത്. അലനും താഹയ്ക്കുമൊപ്പം മൂന്നാമന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യമാണ് കിട്ടിയത്. ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപെട്ടത് ഇയാള്‍ക്ക് മാവോവാദി ബന്ധം സംശയിക്കുന്നുണ്ട്.

സിപിഎം പ്രവര്‍ത്തകരായ യുവാക്കള്‍ക്കൊപ്പമുണ്ടായിരുന്നത് മാവോയിസ്റ്റ് നേതാവായ ഉണ്ണിയെന്നാണ് അറിയുന്നത്. ഇയാളാണ് നഗരം കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതെന്നാണ് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച വിവരം. ഉണ്ണിയെന്ന പേര് യഥാര്‍ത്ഥ പേരല്ലെന്നും അര്‍ബണ്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന പേരാണിതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പൊലീസ് പിടിയിലായ അലന്‍ഷുഹൈബും താഹഫസലും ഉണ്ണിയെന്ന പേരിലുള്ളയാളെ കുറിച്ച് വിവരം നല്‍കിയിട്ടുണ്ട്.

ലഘുലേഖകളും വലിയ ബാനറുകളും ഉണ്ണിയാണ് നല്‍കിയിരുന്നത്. ആറുമാസം മുമ്പാണ് ഉണ്ണി യുവാക്കളുമായി അടുത്തബന്ധം പുലര്‍ത്താന്‍ തുടങ്ങിയത്. അതിനു ശേഷം താമരശേരിയിലും കോഴിക്കോട് നഗരത്തിലും വച്ച് പലപ്പോഴും കണ്ടുമുട്ടിയിരുന്നു. മൊബൈല്‍ വഴി യാതൊരു ബന്ധവും ഉണ്ണിയും യുവാക്കളും തമ്മിലുണ്ടായിരുന്നില്ല. കൂടിക്കാഴ്ച നടക്കുമ്പോള്‍ അടുത്ത തവണ എവിടെ വച്ച് കാണാമെന്നത് നിര്‍ദ്ദേശിക്കുകയാണ് പതിവെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. യുവാക്കള്‍ക്ക് ഉണ്ണി പല പുസ്തകങ്ങളും കൈമാറിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

പോസ്റ്ററുകളും ലഘുലേഖകളും സൂക്ഷിക്കാനിടം ചോദിച്ചായിരുന്നു ഉണ്ണി യുവാക്കളുമായി ആദ്യം ബന്ധപ്പെട്ടിരുന്നതെന്നും ഈ ബന്ധം പിന്നീട് വലുതാവുകയായിരുന്നുവെന്നുമാണ് അന്വേഷണസംഘം പറയുന്നത്. യുവാക്കളുടെ വീട്ടില്‍ നിന്ന് ലഘുലേഖകള്‍ക്കു പുറമേ ബാനറുകളും ഭൂപടവും ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക കോഡിലുള്ള കത്തും ക്ണ്ടെത്തിയിട്ടുണ്ട്. അക്ഷരങ്ങളില്‍ ചിലത് മാത്രം രേഖപ്പെടുത്തികൊണ്ട് എഫൊര്‍ ഷീറ്റില്‍ കൈകൊണ്ടെഴുതിയ കത്താണ് ലഭിച്ചത്. ഇതിലെ സന്ദേശമെന്താണെന്നത് യുവാക്കളും വ്യക്തമാക്കിയിട്ടില്ല.

അതേസമയം, മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് അലനും താഹയും സമ്മതിച്ചതായി പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിയുടെ ലഘുലേഖ പിടിച്ചെടുത്തു. ബുക്കുകളുടെ പുറംചട്ടയില്‍ കോഡ് ഭാഷയില്‍ എഴുത്തുകളുണ്ട്. മരട് ഫ്ളാറ്റ് കേസുമായി ബന്ധപ്പെട്ട ലേഖനം ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്നും എഫ് ഐ ആറില്‍ പറയുന്നു.പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി കോടതി ഉത്തരവിട്ടു.

അതിനിടെ കേസില്‍ എന്‍ഐയുടെ അപ്രതീക്ഷിത നീക്കവും ഉണ്ടായിട്ടുണ്ട്. യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത കേസ് ഏറ്റെടുക്കുന്നതിന് സാധ്യത തേടി എന്‍ഐഎ എത്തി. കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘമാണ് കോഴിക്കോടെത്തി പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് ഏറ്റെടുത്തേക്കാമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും വിവരങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സൂചന. കൃത്യമായ ദിശ കേസില്‍ എന്‍ഐഎക്കുണ്ട്. കേരളത്തിലേതടക്കമുള്ള മാവോയിസ്റ്റ് നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് എന്‍ഐഎക്ക് നിര്‍ദ്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസിലെ ഇടപെടല്‍.

 

Read more topics: # CALICUT, # uapa, # uapa case,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close