News

കരഞ്ഞു നിലവിളിച്ചു രാഹുലും പ്രിയങ്കയും

ഴിഞ്ഞദിവസമാണ് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമ വിടവാങ്ങിയത്. സതീഷ് ശർമയുടെ ശവമഞ്ചം ചുമലിലേറ്റി നടക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. കണ്ണീരോടെ വണങ്ങുന്ന പ്രിയങ്ക ഗാന്ധിയെയും ചിത്രങ്ങളിൽ കാണാം. രാജീവ് ഗാന്ധിയോടെന്ന പോലെ ആഴത്തിലുള്ള സൗഹൃദം സതീഷ് ശർമ രാഹുലുമായും കാത്തു സൂക്ഷിച്ചിരുന്നു. ആ ഹൃദയബന്ധത്തിന് കൂടിയാണ് ഈ ആദരം. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1993 മുതൽ 96 വരെ പി.വി.നരസിംഹറാവു മന്ത്രിസഭയിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു അദ്ദേഹം. മൂന്നു തവണ വീതം ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി ആറു തവണ പാർലമെന്റംഗമായി. എയർലൈൻ പൈലറ്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. 1983ൽ രാജീവ് രാഷ്ട്രീയത്തിലേക്കിറങ്ങിയതിനൊപ്പം സതീഷ് ശർമയും രാഷ്ട്രീയത്തിലെത്തി.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലി, അമേഠി എന്നിവിടങ്ങളിൽനിന്നാണ് എംപിയായത്.1984 ൽ രാജീവ് പ്രധാനമന്ത്രിയായതോടെ രാഷ്ട്രീയരംഗത്ത് ശക്തമായി നിലയുറപ്പിച്ച സതീഷ് ശർമ കുറച്ചു വർഷം മുൻപ് വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1986 ൽ രാജ്യസഭാംഗമായ സതീഷ് ശർമയ്ക്കായിരുന്നു രാജീവ് ലോക്സഭയിൽ പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിന്റെ ചുമതല. റേസ് കോഴ്സ് റോഡിലെ ഓഫിസിൽ അമേഠിയിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച സതീഷിനെ രാജീവ് ഗാന്ധിയുടെ അകാല നിര്യാണത്തെത്തുടർന്ന് അമേഠി ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കുകയായിരുന്നു.

1993 മുതൽ 96 വരെ നരസിംഹറാവു സർക്കാരിൽ പെട്രോളിയം മന്ത്രിയായി പ്രവർത്തിക്കവേ പെട്രോൾ പമ്പുകളും പാചകവാതക എജൻസികളും അനുവദിക്കുന്നത് സംബന്ധിച്ച ആരോപണങ്ങൾ സതീഷിനെതിരെ ഉയർന്നിരുന്നു. 1997 ൽ ശർമ അനുവദിച്ച പെട്രോൾ പമ്പുകളുടെ അംഗീകാരം സുപ്രീംകോടതി റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. പിന്നീട് പിഴ ഒഴിവാക്കിയെങ്കിലും ‘സ്വകാര്യ സ്വത്ത്’ ഉപയോഗിക്കുന്ന തരത്തിൽ ഒരു ‘രാജാവി’നെപ്പോലെയാണ് ശർമ പെട്രോൾ പമ്പുകൾ അനുവദിച്ചതെന്ന സുപ്രീംകോടതിയുടെ പരാമർശം ചർച്ചയായി. 1996 ൽ സതീഷ് ശർമ വീണ്ടും അമേഠിയിൽ നിന്ന് ലോക്സഭാംഗമായി. എന്നാൽ 1998 ലെ തിരഞ്ഞെടുപ്പിൽ സതീഷ് ശർമയെ തോൽപ്പിച്ച് സഞ്ജയ് സിങ് ആദ്യമായി മണ്ഡലത്തിൽ ബിജെപി കൊടി നാട്ടി.

 

Read more topics:
Show More

Related Articles

Close