News

ശബ്ദരേഖ പുറത്തുവിട്ട തുഷാറിനെ പൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് നാസില്‍.. വീണ്ടും കേസ്

 ചെക്ക് കേസിൽ യുഎഇയിൽ നിയമ നടപടി നേരിടുന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. തുശാറിനെതിരെ പരാതിക്കാരനായ നാസിൽ അബ്ദുള്ള ദുബായ് കോടതിയിൽ സിവിൽ കേസ് കൂടി ഫയൽ ചെയ്തു. നേരത്തെ അജ്മാൻ പൊലീസിൽ നൽകിയ പരാതിക്കു പുറമെയാണ് ഇപ്പോൾ പുതിയ കേസ് വന്നിരിക്കുന്നത്. തുഷാറിൽ നിന്ന് കരാർ പ്രകാരം ഉള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഹർജി ദുബായ് കോടതി ഫയലിൽ സ്വീകരിച്ചു. 10 വർഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടിൽ ഒമ്പത് ദശലക്ഷം ദിർഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്നു കാണിച്ചാണ് തൃശ്ശൂർ നാസിൽ അബ്ദുള്ള തുഷാറിനെതിരേ അജ്മാൻ നുഐമി പൊലീസിൽ പരാതി നൽകിയത്.

കേസിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുഷാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ അപര്യാപ്തമാണ് എന്ന നിലപാടാണ് നാസിൽ സ്വീകരിച്ചത്. ഇതോടെയാണ് സിവിൽ കേസ് നൽകാനും നാസിൽ തീരുമാനിച്ചത്.ഇതിനിടെ, തുഷാറിനെതിരായി കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് സൂചന നൽകുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു. അഞ്ച് ലക്ഷം രൂപ നൽകിയാണ് ഈ ചെക്ക് നാസിൽ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളിൽ നിന്നുള്ള സൂചന. ഇതിനിടെയാണ് നാസിൽ അബ്ദുള്ള സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close