News

അശോക് ലവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ കത്ത്; തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് കത്തില്‍ ആവശ്യം

ഡല്‍ഹി:   ലവാസയ്ക്ക സുനില്‍ അറോറയുടെ കത്ത്.  തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് കത്തില്‍ ആവശ്യം. സുനില്‍ അറോറാ രണ്ട് കത്തുകളാണ് എഴുതിയത്.  ലാവസ ഉന്നയിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ യോഗം ചേരും.  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെയാണ്  തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രംഗത്തെത്തിയത്. 

മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിന് ശേഷം നടന്ന കമ്മീഷന്‍ യോഗങ്ങളിലൊന്നും അശോക് ലവാസ പങ്കെടുക്കില്ലെന്ന അദ്ദേഹം വ്യക്തമാക്കിയിരുന്നു. ക്ലീന്‍ ചിറ്റ് നല്‍കിയതിനെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. തന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്താത്തതിനാല്‍ കമ്മിഷന്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് അശോക് ലവാസയുടെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ കൂടാതെ ലവാസയടക്കം രണ്ട് കമ്മീഷര്‍മാരാണ് കമ്മീഷനിലുള്ളത്. 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close