News

പ്രാർത്ഥനകളുമായി കാത്തിരുന്ന ശതകോടി ഇന്ത്യാക്കാരെ തേടിയെത്തിയത് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന ഇസ്രോ ചെയർമാന്റെ ഞെട്ടിക്കുന്ന വാക്കുകൾ; നേടിയത് തന്നെ വലിയ നേട്ടമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളിൽ ഒളിച്ചുവച്ചതും ദൗത്യം പാളിയെന്ന സൂചന; നിരാശരായത് ഇസ്ട്രാക്കിൽ രാപകൽ ഇമചിമ്മാതെ പ്രവർത്തിച്ച ഇരുന്നൂറോളം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും; സോഫ്റ്റ് ലാൻഡിംഗിലെ പാളിച്ച കണ്ടെത്താൻ തിരക്കിട്ട ശ്രമം; സംഭവിച്ചത് വിശദീകരിക്കാൻ പ്രധാമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 പാളിയത് അവസാന നിമിഷം. ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെ എത്തിയപ്പോൾ ലാൻഡറിൽ നിന്നുള്ള സിഗ്‌നൽ നഷ്ടമായി. എല്ലാ ഡാറ്റകളും അനലൈസ് ചെയ്ത് എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുന്നുവെന്ന് ഇസ്രോ ചെയർമാൻ അറിയിച്ചു. ശാസ്ത്രജ്ഞരോട് സംസാരിച്ച് ആത്മവിശ്വാസം നൽകി പ്രധാനമന്ത്രി മോദിയും സൂചകൾ വ്യക്തമാക്കി. ധൈര്യശാലികളായി നിൽക്കൂവെന്ന് ആശംസിച്ച് മോദി ഇസ്രോയിൽ നിന്ന് മടങ്ങി. അതുകൊണ്ട് ചന്ദ്രയാന് 2ന് എന്തു സംഭവിച്ചുവെന്ന് അറിയാൻ ആകാംഷയിലാണ് ഇന്ത്യ. ഇതുവരെ നേടിയത് തന്നെ വലിയ നേട്ടമെന്നാണ് മോദി പറഞ്ഞത്. ഞാൻ എല്ലാ അർത്ഥത്തിലും നിങ്ങൾക്കൊപ്പമുണ്ട്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം എന്നാണ് മോദി പറഞ്ഞത്.

ചന്ദ്രയാൻ-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡറിന്റെ ലാൻഡിങ്ങ് വിജയകരമായില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ അറിയിച്ചു. റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈൻ ലാൻഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചതോടെയാണ് ലാൻഡിങ് പ്രക്രിയ തടസപ്പെട്ടത്. ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് 'ബാഹുബലി' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ജി എസ് എൽ വി മാർക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയർന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേർന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്. സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽനിന്ന് ലാൻഡർ (വിക്രം) വേർപെട്ട് യാത്ര തുടങ്ങി. ഈ യാത്രയാണ് അനിശ്ചിതത്വത്തിലായത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close